ബെംഗളൂരു: 31 വര്‍ഷം മുന്‍പ് കര്‍സേവയില്‍ പങ്കെടുത്ത ശ്രീകാന്ത് പൂജാരിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടി. ഇദ്ദേഹത്തിന് കര്‍ണ്ണാടക കോടതി ജാമ്യം നല്കി വിട്ടയച്ചതോടെയാണിത്.
ഇതിനെ തുടര്‍ന്ന് കര്‍ണ്ണാകത്തില്‍ ഉടനീളം “ഞാനും കര്സേകനാണ് എന്നെയും അറസ്റ്റ് ചെയ്യൂ” എന്ന പേരില്‍ ബിജെപി നേതാക്കള്‍ സമരം ആരംഭിച്ചതോടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പ്രതിരോധത്തിലായിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം തുറക്കുന്നതിന് തൊട്ടു മുന്‍പ് കര്‍സേവകരെ അറസ്റ്റ് ചെയ്ത് ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാമെന്ന ഇവരുടെ ഗൂഢാലോചനയ്ക്ക് വലിയ തിരിച്ചടി കിട്ടിയിരിക്കുകയാണ്. ഹിന്ദുസമുദായം ഒന്നടങ്കം തിരിയുമോ എന്ന ഭയമായതോടെ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇപ്പോള്‍ എല്ലാ കടുംപിടുത്തവും അവസാനിപ്പിച്ചിരിക്കുകയാണ്.
അയോധ്യയിലെ രാമക്ഷേത്രം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്ന ജനവരി 22ന് കര്‍ണ്ണാടകയിലെ ക്ഷേത്രങ്ങളിലും പൂജ നടത്താന്‍ അനുമതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍. കര്‍ണ്ണാടക സര്‍ക്കാര്‍ ഹിന്ദുവികാനങ്ങളെ മാനിക്കുന്നുവെന്ന് വരെ ഡി.കെ. ശിവകുമാറിന് തുറന്നുപറയേണ്ടി വന്നു.
.1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് കര്‍ണ്ണാടകയിലെ ഹുബ്ബളിയിലുണ്ടായ ചില സംഘര്‍ഷങ്ങളില്‍ പ്രതിയായിരുന്ന ശ്രീകാന്ത് പൂജാരിയെ 31 വര്‍ഷത്തിന് ശേഷം അറസ്റ്റ് ചെയ്യുന്നത് പ്രതികാരനടപടിയാണെന്ന് കരുതുന്നു.
ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് 1992ല്‍ കര്‍ണ്ണാടകയിലെ ഹുബ്ബളിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ പങ്കാളികളായിരുന്ന പല ഹിന്ദു സംഘടനപ്രവര്‍ത്തകരെയും അയോധ്യ ക്ഷേത്ര ഉദ്ഘാടനം നടക്കുന്ന വേളയില്‍ വേട്ടയാടുകയായിരുന്നു സിദ്ധരാമയ്യ സര്‍ക്കാര്‍. ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാനായിരുന്നു ഈ വേട്ടയാടല്‍. പക്ഷെ ബിജെപി-വിഎച്ച്പി നേതൃത്വത്തില്‍ ശക്തമായ പ്രതിരോധമുണ്ടായതോടെ തലകുനിക്കുകയാണ് സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും.
1
പ്രതികരിക്കാൻ ഇവിടെ എഴുതുക: