തൃശൂര്‍ പെരുങ്ങോട്ടുകരയില്‍ നിന്നു നിരഞ്ജണ്‍ ശ്രീലക്ഷ്മിയും അനിയന് മാനസ് മഹേശ്വറും വേദിയിലേക്കു വരുന്നത് എ ഗ്രേഡുകള്‍ വാരിക്കൂട്ടാനാണ്. ആറ് നൃത്ത ഇനങ്ങള്‍ക്കാണ് ഇരുവരും കൂടി മത്സരിക്കുന്നത്. ഗവ. എച്ച്എസ്എസ് പെരുങ്ങോട്ടുകരയിലെ പ്ലസ്ടു വിദ്യാര്‍ഥിയായ നിരഞ്ജണ്‍ ശ്രീലക്ഷ്മി ഭരതനാട്യത്തിലും കുച്ചിപ്പുഡിയിലും എ ഗ്രേഡ് നേടി. നാടോടിനൃത്തത്തില്‍ കൂടി മത്സരിക്കുന്നുണ്ട്. ചാഴൂര്‍ എസ്എന്‍എം എച്ച് എസ്എസിലെ പത്താം ക്ലാസുകാരന് മാനസിന് ഭരതനാട്യത്തില്‍ എ ഗ്രേഡ് ഉണ്ട്. കുച്ചിപ്പുടി, കേരളനടനം എന്നിവയില്‍ മത്സരിക്കുന്നുണ്ട്.
നായാട്ട് എന്ന സിനിമയില്‍ ജോജുജോര്‍ജിന്റെ മകളായും വിജയ് സേതുപതി അഭിനയിച്ച 19/1(എ) എന്ന സിനിമയിലും നിരഞ്ജണ്‍ ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അഭിനയിക്കുമ്പോഴും കലോത്സവവേദിയില്‍ ചിലങ്കയണിയാനാണ് ഏറെ ഇഷ്ടം. മാതാപിതാക്കളായ കെ. സി.മഹേഷും ശ്രീദേവിയും ട്യൂഷനെടുത്തും പ്രൈവറ്റ് സ്കൂളിലെ ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ഇരുവരുടെയും കലാപഠനം നടത്തുന്നത്. വാടകവീട്ടിലാണ് താമസം. നൃത്തം അഭ്യസിച്ചിരുന്ന മഹേഷിന് വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ രണ്ടു അപകടങ്ങളില്‍ പരുക്ക് പറ്റിയത് നൃത്തജീവിതത്തെയും ബാധിച്ചു. തുടര്‍ന്നാണ് കുട്ടികള്‍ക്ക് ട്യൂഷനെടുക്കാന്‍ തുടങ്ങിയത്.
നൃത്ത അധ്യാപകരായ ആര്‍എല്‍വി സുഭാഷ്, കലാഷേത്ര അമല്നാഥിന്റെയും സഹായത്തോടെയാണ് ലക്ഷ്മിയും അനിയനും വേദിയിലെത്തിയത്. ഇരുവരെയും കാണാന്‍ സ്കൂളിലെ അധ്യാപകര്‍ സമ്മാനങ്ങളുമായാണ് എത്തിയത്. ഇനിയുള്ള മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: