ചെങ്ങന്നൂര്‍: സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി ദമ്പതികള്‍ ഒന്നേകാല്‍ കോടിയോളം വിലയുള്ള വസ്തു സംഘടനക്ക് ഇഷ്ടദാനം നല്കി. ഹരിപ്പാട് താമരവേലില്‍ ഇല്ലത്ത് കേശവന് നമ്പൂതിരിയും അദ്ദേഹത്തിന്റെ ഭാര്യ സരസ്വതി അന്തര്‍ജനവുമാണ് കുടുംബസ്വത്തായ പള്ളിപ്പാട് ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം ഒന്നേകാല്‍ കോടി രൂപയോളം വിലവരുന്ന 60 സെന്റ് പുരയിടം ദാനമായി നല്‍കിയത്.
ആര്‍എസ്എസും സേവാഭാരതിയുമൊക്കെ സമൂഹത്തില്‍ ചെയ്യുന്ന സേവനപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും വിലവരുന്ന കുടുംബസ്വത്ത് ബുധനൂര്‍ ക്രേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബുധനൂര്‍ ഗ്രാമസേവാ പരിഷത്ത് എന്ന എന്‍ജിഒക്ക് രജിസ്ട്രഷന് നടപടികള്‍ പൂര്‍ത്തികരിച്ച് ആധാരം കൈമാറിയത്. തങ്ങളുടെ ഈ തീരുമാനത്തിലൂടെ കൂടുതല്‍ ആളുകളിലെക്ക് സേവനപ്രവര്‍ത്തനങ്ങള്‍ എത്താന്‍ കഴിയട്ടെയെന്ന് പ്രത്യാശിക്കുന്നതായി കേശവന് നമ്പൂതിരി പറഞ്ഞു.
ഇന്‍കം ടാക്സ് ഓഫീസറായി വിരമിച്ച ശേഷം തൃശുരില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹവും ഭാര്യ സരസ്വതി അന്തര്‍ജനവും. ബുധനൂര്‍ ബാലികസദനത്തില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകനും പ്രാന്തീയ കാര്യകാരി സദസ്യനുമായ എ. എം. കൃഷ്ണന് ആധാരം കൈമാറി. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി. പി. മോഹനചന്ദ്രന്, താലുക്ക് സംഘചാലക് എം. എന്‍. ശശിധരന്, സേവാഭാരതി സംസ്ഥാന സമിതിയംഗം എ. വി. ശങ്കരന്, ഖണ്ഡ് കാര്യവാഹ് കെ.എം. ഗിരീഷ്, ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ദാമോദരന്‍ പിള്ള, സെക്രട്ടറി എം. ആര്. രാജേഷ്, ട്രഷറര്‍ ഈശ്വരന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: