കണ്ണൂര്‍: സിപിഎം പഴയങ്ങാടി മാടായി ഏറിയ കമ്മറ്റി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദികരണ യോഗത്തില്‍ പോലിസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് സിപിഎം മാടായി ഏരിയ സെക്രട്ടറി വി. വിനോദ്.
കയ്യൂരിന്റെയും ചിമേനിയുടെയും രക്തസാക്ഷികളുടെ ചരിത്രം മനസിലാക്കാതെ പോലിസ് രാജ് നടപ്പിലാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും വിനോദ് പറഞ്ഞു. സി.പിഎം ജില്ലാ സെക്രട്ടറി എം.വി: ജയരാജനെ വേദിയില്‍ ഇരുത്തിയായിരുന്നു ഡിവൈഎസ്പി, സിഐ, എസ്ഐ അടക്കമുള്ളവരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ചില പോലീസ് ഉദ്യോഗസ്ഥര്‍ പോലീസിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം നടത്തുന്നതായി അദേഹം ആരേപിച്ചു.
നവകേരള യാത്രയില്‍ കോണ്‍ഗ്രസുകാര്‍ ജാഥയെ അക്രമിക്കുമെന്ന വിവരം കിട്ടിയിട്ട് പോലും പഴയങ്ങാടി പോലീസ് കാണിച്ച അനാസ്ഥ അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം കുട്ടി ചേര്‍ത്തു. പരാതി നല്‍കിയിട്ടും കൃത്യമായി ഇടപെടാന്‍ പഴയങ്ങാടി എസ്ഐ രൂപാ മധുസൂധന് കഴിഞ്ഞില്ലെന്നും പേരെടുത്ത് പറഞ്ഞ് വിമര്‍ശനവും ഉയര്‍ന്നു.
സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി പിടിക്കാന്‍ വന്നാല്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് നേരെ നടന്ന അക്രമക്കേസില്‍ സിപിഎം പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുത്തതിനെ കുറിച്ചും മുന്നറിയിപ്പ് നല്കി. സ്റ്റേഷന് എസ്ഐ സ്ത്രീ എന്ന പരിരക്ഷ പോലും നല്‍കാതെ അതിരൂക്ഷമായ ഭാഷയിലിലാണ് അവഹേളിച്ചത്. മാടായി ഏരിയയിലെ വിഭാഗിയ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പോലീസിനെ കരിവാരിത്തേക്കാന്‍ പാര്‍ട്ടി നേതൃത്വം ഇറങ്ങിയിരിക്കുതെന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: