ന്യൂദല്‍ഹി : മുകേഷ് അംബാനിയെ പിന്നിലാക്കി ഗൗതം അദാനി രാജ്യത്തെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി ആയി. ഇതോടെ ബ്ലൂംബര്‍ഗിന്റെ ലോക സമ്പന്ന പട്ടികയില്‍ 12-ാം സ്ഥാനത്തെത്തി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. തൊട്ടുപിന്നിലായി 13ാം സ്ഥാനത്താണ് മുകേഷ് അംബാനി.
വ്യാഴാഴ്ച വരെ ഈ പട്ടികയില്‍ 14-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. എന്നാല്‍ 24 മണിക്കൂറിനുള്ളില്‍ നേടിയ വരുമാനത്തിലുണ്ടായ സമ്പന്ന പട്ടികയില്‍ അദ്ദേഹം മുന്നോട്ട് കുതിച്ചത്. നിലവില്‍ അദാനിയുടെ ആസ്തി 97.6 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് ബ്ലൂംബെര്‍ഗ് ബില്യണയര്‍സ് സൂചിക വ്യമാക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7.6 ബില്യണ്‍ ഡോളറാണ് അദാനിയുടെ വരുമാനം വര്‍ധിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ അദാനി ഗ്രൂപ്പിന്റെ ഓഹരികളില്‍ വന്‍ വളര്‍ച്ചയാണ് ഉണ്ടായത്. ബിഎസ്ഇയില്‍ എസിസി സിമന്റ് ഓഹരികള്‍ 3.20 ശതമാനം ഉയര്‍ന്ന് 2,352 രൂപയിലെത്തി. ഇതോടൊപ്പം അദാനി പോര്‍ട്ട് 3 ശതമാനവും അദാനി പവര്‍ 2 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 2 ശതമാനവും അദാനി വില്‍മര്‍ ഷെയര്‍ 0.12 ശതമാനവും അംബുജ 3 ശതമാനവും ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: