കലോത്സവത്തിന്റെ ഭാഗമായി ക്രേവന്‍ എല്‍എംഎസ് ഹൈസ്കൂളിലെ ഭക്ഷണ പുരയോട് ചേര്‍ന്ന് കലയിടം. പഴയിടത്തിന്റെ രുചി വൈഭവം ആസ്വദിച്ച് ‘പാട്ടുംപാടി’ പോകാനുള്ള ഇടമാണിത്.
വരുന്നവര്‍ക്കെല്ലാം കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള ‘രുചിവേദിയായും’ ഇവിടം മാറുന്നു. അധ്യാപകര്‍, കലാകാരന്മാര്, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംഘടിപ്പിക്കുന്ന വിവിധ കലാപരിപാടികളാണ് കലയിടത്തിന്റെ കാതല്‍. പാട്ട് പാടി പി.സി വിഷ്ണുനാഥ് എംഎല്‍എ കലയിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: