പാലക്കാട്: അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടന് ഉണ്ണി മുകുന്ദന്. ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍ രാമക്ഷേത്രത്തിന്റെ ചിത്രവും അക്ഷതവും സമ്മാനിച്ചു.
ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് അന്‍പത് ലക്ഷം ഹിന്ദു ഭവനങ്ങളില്‍ അയോധ്യയില്‍ പൂജിച്ച അക്ഷതത്തിന്റെയും രാമക്ഷേത്രത്തിന്റെ ചിത്രവും ക്ഷേത്രചരിതം അടങ്ങുന്ന ലഘുലേഖയുടെയും വിതരണം കേരളത്തിലുടനീളം നടക്കുകയാണ്. പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മഹാസമ്പര്‍ക്ക യജ്ഞം ജനുവരി 15 വരെ കേരളത്തിലും തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: