തൃശൂര്‍ : തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ പ്രധാനമന്ത്രിയുടെ വേദി പൊളിക്കുന്നതിനിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്ക് സമീപത്തായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി വാക്കുതര്‍ക്കം ഉണ്ടാവുകയും അത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
പിന്നീട് സ്ഥലത്തെത്തിയ പോലീസാണ് ഇരുവിഭാഗത്തേയും സംഘര്‍ഷത്തില്‍ നിന്ന പിന്തിരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ വേദിയിലെത്തി പ്രതിഷേധത്തിനായി യൂത്ത് കോണ്‍ഗ്രസുകാരെ പറഞ്ഞയച്ചതില്‍ ടി.എന്‍. പ്രതാപന് മറുപടി പറയേണ്ടിവരുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തിലൊരു പ്രതിഷേധ നാടകത്തിന് ശ്രമിച്ച പ്രതാപനെ ചാണകവെള്ളത്തില്‍ കുളിപ്പിക്കാന്‍ ബിജെപിക്കറിയാം.
പ്രകോപനം സൃഷ്ടിച്ച് ആപത്ത് ക്ഷണിച്ചുവരുത്താതിരിക്കാന്‍ പ്രതാപന് ശ്രദ്ധിക്കണം.
പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ യൂത്ത് കോണ്ഗ്രസ്സുകാര് അതിക്രമിച്ച് പ്രതിഷേധിക്കുന്നതിനായി പോലീസ് ഒത്താശ ചെയ്തു നല്കി. അവരെ തടയാന്‍ ശ്രമിച്ചില്ലെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: