തിരുവനന്തപുരം: തൃശ്ശൂരിലെ പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത് മന്നത്ത് പത്മനാഭനെ സ്മരിച്ചുകൊണ്ടാണ്. ഇത് ചിലര്‍ക്ക് പിടിച്ചിട്ടില്ല. വോട്ടുകിട്ടാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ അന്തം കമ്മികള്‍ എഴുതി നിറയ്ക്കുന്നത്. കോണ്‍ഗ്രസിനെ അന്തമായി പിന്തുണയ്ക്കുന്ന ചില നായന്മാരും മന്നത്തിന്റെ പേര് മോദി പറഞ്ഞത് സരിയല്ലന്ന് എഴുതുന്നു.
മന്നം ആരായിരുന്നുവെന്നോ ആര്‍എസ്എസ് പ്രസ്ഥാനങ്ങളുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചോ വിവരമില്ലാത്തതിനാലാണ് ഇത്തരം അഭിപ്രായ പ്രകടനം.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജന്മഭൂമി ചിഫ് എഡിറ്ററരുമായിരുന്ന പി നാരായണന് എഴുതിയ ‘ സംഘപഥ’ ത്തില്‍ മന്നം- ആര് എസ് എസ് ബന്ധം വിശദീകരിക്കുന്നുണ്ട്. അതിങ്ങനെ
മന്നം തുടക്കം മുതൽ തന്നെ സംഘപ്രവർത്തനത്തിൽ താൽപര്യമെടുത്തു വന്നിരുന്നു. 1952-ൽ ശ്രീഗുരുജിയുടെ സന്ദർശനാവസരത്തിൽ കൊല്ലത്തു ഹിന്ദു മഹാമണ്ഡലത്തിന്റെ വകയായി ഒരു സ്വീകരണം കൊടുത്തിരുന്നു. അക്കൊല്ലം കൊല്ലം എസ്.എൻ.കോളേജിൽ നടന്ന സംഘത്തിന്റെ ശീതകാലശിബിരത്തിൽ അദ്ധ്യക്ഷതവഹിച്ചതും മന്നം തന്നെയായിരുന്നു.
അതിനുശേഷം ഒരു വലിയ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തത് എറണാകുളത്തായിരുന്നു.
മന്നം വളരെ ആവേശഭരിതനായിട്ടാണ് പരിപാടിയിൽ പങ്കെടുത്തത്. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ ആയതു രേഖപ്പെടുത്തിയിട്ടുമുണ്ട്. 1957 ജൂലായ് മുപ്പതിന്റെ കുറിപ്പിൽ ഇങ്ങിനെ കാണാം.“തിരുവനന്തപുരം ആർ.എസ്.എസ്. പ്രവർത്തകൻ പരമേശ്വരൻ വന്നു. ഗോൾവൾക്കറുടെ എറണാകുളം യോഗത്തിൽ അധ്യക്ഷത വഹിക്കണം എന്നു പറഞ്ഞു. അദ്ദേഹം വരുമ്പോൾ എൻ.എസ്.എസ്.സ്ഥാപനങ്ങൾ സന്ദർശിക്കാൻ സമ്മതമുണ്ടോ എന്നന്വേഷിക്കാൻ പറഞ്ഞു.ഒക്ടോബർ 13-ാം തീയതി ഗോൾവൾക്കറുടെ സ്വീകരണയോഗം. ഞാൻ അധ്യക്ഷൻ. തിരുവനന്തപുരത്തുനിന്ന് എറണാകുളത്ത് രണ്ടു മണിക്ക് മുമ്പെത്തി അവിടെനിന്ന് എന്നെ കാറിൽ അനന്തപ്രഭുവിന്റെ വീട്ടിലേക്കുകൊണ്ടുപോയി. ഗുരുജിയുമൊത്ത് ടി.ഡി.ഹാളിൽ എത്തി. അവിടത്തെ പൗരപ്രമുഖരുടെ യോഗത്തിൽ പങ്കെടുത്തു. അഞ്ചു മണിക്ക് ആർ.എസ്.എസിന്റെ പൊതുയോഗം എന്റെ അദ്ധ്യക്ഷതയിൽ കൂടി. ഞാനും ഗുരുജിയും പ്രസംഗിച്ചു. രാത്രി എട്ടു മണിക്ക് അവസാനിച്ചു. ഗുരുജിയുടെ കൂടെ താമസിച്ചു’. (മന്നത്തിന്റെ സമ്പൂർണ്ണകൃതികൾ പുറം 944,945).
മന്നത്തു പത്മനാഭൻ എവിടെ പോകുമ്പോഴും എൻ.എസ്.എസ് പ്രമുഖരുടെ വസതികളിലാണ് താമസിക്കാറ്. അന്ന് കളത്തിൽ വേലായുധൻ നായരെപ്പോലുള്ള പലരും എറണാകുളത്തുണ്ടായിരുന്നു. എന്നാൽ ഗുരുജിയോടൊപ്പം ഒരു സാധാരണ സ്വയംസേവകന്റെ വീട്ടിൽ താമസിച്ചു എന്നതിലെ സവിശേഷമായ അനുഭൂതി ആ ഡയറിക്കുറിപ്പിൽ ഉണ്ട് എന്നെനിക്കു തോന്നുന്നു.
എറണാകുളത്ത് ശാരീരിക പ്രദർശനങ്ങൾ അത്യുന്നത നിലവാരം പുലർത്തുന്നതായിരുന്നു. ഒരൊറ്റ ആജ്ഞയെ തുടർന്ന് 64 എണ്ണങ്ങളുള്ള വ്യായാമങ്ങൾ വിസിലോ എണ്ണമോ നൽകാതെ ഘോഷിന്റെ താളത്തിനനുസരിച്ച് അത്ര മനോഹരമായി ചെയ്ത ഒരു പരിപാടി അതിനുശേഷം സംഘ ശിക്ഷാവർഗുകളിലല്ലാതെ ഞാൻ കണ്ടിട്ടില്ല. ദണ്ഡ, യോഗചാപ്, ചുരിക, ശൂലം, ഖഡ്ഗം തുടങ്ങിയ ശസ്ത്രങ്ങളുടെയെല്ലാം പ്രകടനം അതീവ ഹൃദ്യമായിരുന്നു. അവയിലെ വിഷമമുള്ള പ്രയോഗങ്ങൾ തന്നെയാണ് തെരഞ്ഞെടുക്കപ്പെട്ടതും. ഗണഗീതവും ആവേശകരമായിരുന്നു.മൈതാനത്തിൽ പ്രത്യേകം ഒരുക്കിയ ഒരു സ്ഥലത്ത് ധാരാളം പൗരജനങ്ങൾ ഇരുന്നു. ചുറ്റും നൂറുകണക്കിനാളുകൾ തടിച്ചുകൂടി. അന്നത്തെ എറണാകുളത്തിന്റെ നിലവാരമനുസരിച്ച് അത്ര വലിയൊരു പരിപാടി ആരും തന്നെ നടത്തിയിട്ടുണ്ടാവില്ല. കായിക പരിപാടികൾ കണ്ട് ആവേശം കയറിയ മന്നത്തു പത്മനാഭൻ, തനിക്കും നിക്കറും ഷർട്ടുമിട്ട് വടിയും പിടിച്ച് നിങ്ങളോടൊപ്പം ചുവടുവെക്കാൻ തോന്നുന്നുവെന്നും പ്രായാധിക്യം അതിന് തടസ്സമാവില്ലെന്നും പറഞ്ഞു. നായർ സമുദായമാണ് തന്റെകർമ്മരംഗമെങ്കിലും ഹൈന്ദവൈക്യം തന്റെ എന്നത്തെയും സ്വപ്നമാണെന്ന് മന്നം ആവർത്തിച്ചു.
ഗുരുജിയാകട്ടെ മന്നത്തിനെ പ്രശംസിച്ചത് മറ്റാരും ഉപയോഗിക്കാത്ത വാക്കുകൾ കൊണ്ടാണ്. Nowadays people have a delusion that a man becomes greatby English education. But here we have delusion that a man becomes great by English education. But here we have our venerable Mannath padmanabhan, the greatest of the great in these part our country amongst us without the so called English education. I have greatest regard for him. I met him in Trivandrum also and I saw the wonderful institution he had created there. I am saying this knowing fully well that he does not understand a single word of it. Otherwise it would have been considered as flattery, (ഇംഗ്ളീഷ് വിദ്യാഭ്യാസം കൊണ്ട് ഒരാൾ മഹാനാകൂ എന്ന മിഥ്യാധാരണ ഈയിടെയായി ജനങ്ങൾക്കുണ്ട്, എന്നാൽ ഇവിടെയിതാ ഇംഗ്ളീഷ് പഠിക്കാതെ തന്നെ ഈ ഭാഗത്തും മഹാൻമാരിൽ വച്ച് ഏറ്റവും മഹാനായ ആദരണീയ മന്നത്തു പത്മനാഭൻ നമ്മുടെ കൂടെയിരിക്കുന്നു. എനിക്കദ്ദേഹത്തോട് അങ്ങേയറ്റത്തെ ആദരവുണ്ട്. ഞാൻ തിരുവനന്തപുരത്തും അദ്ദേഹത്തെ കാണുകയുംഅവിടെ അദ്ദേഹം പടുത്തുയർത്തിയ വിസ്മയകരമായ സ്ഥാപനം(എം.ജി.കോളേജ്) സന്ദർശിക്കുകയും ചെയ്തു. ഞാനീപറയുന്നതിലെ ഒരു വാക്കുപോലും. അദ്ദേഹത്തിന് മനസ്സിലാകുന്നില്ലെന്ന തികഞ്ഞ ബോധമെനിക്കുണ്ട്. മറിച്ചായിരുന്നെങ്കിൽ ഇതൊരു മുഖസ്തുതിയാകുമായിരുന്നു.)
1952 ല്‍ ഗോവധനിരോധന പ്രസ്ഥാനത്തിന്റെ ഉദ്ഘാടനയോഗത്തില്‍ മന്നം ചെയ്ത അദ്ധ്യക്ഷപ്രഭാഷണത്തില്‍ നിന്ന്…
‘ആര്.എസ്സ്.എസ്സ്. ശക്തമായൊരു സംഘടനയാണ്. അവരുടെ ഇടയില്‍ ചെല്ലുമ്പോള്‍ എനിക്കൊരു നവോന്മേഷം ഉണ്ടാവാറുണ്ട്. അവരുടെ അച്ചടക്കബോധം കണ്ടു പഠിക്കണം. ശ്രീഗുരുജിയുടെ നേതൃത്വം ഈ സംഘടനയ്ക്ക് ഒരനുഗ്രഹമാണ്. ഈ സംഘടനയുടെ കീഴില്‍ ഹിന്ദുക്കള്‍ ഒന്നടങ്കം സംഘടിക്കണം.
അയ്യായിരത്തില്പരം വര്‍ഷങ്ങളിലെ പാരമ്പര്യമുള്ള മഹത്തായൊരു ജനത,
ഒരു ദേശീയകര്‍ത്തവ്യബോധ്യത്താല്‍ സ്വയം ഉയര്‍ത്തെഴുന്നേറ്റതായി
നാം വിശ്വസിക്കുന്നുവെങ്കില്‍ ഏതൊരുവനും ആര്.എസ്സ്.എസ്സുമായി
സഹകരിക്കണം. നാം ക്ലേശിച്ച് നേടിയെടുത്ത സ്വതന്ത്ര്യം സംരക്ഷിക്കുന്നതിന്
ഈ അതല്യമായ സംഘടനയ്ക്കും മാത്രമേ കഴിയൂ. അതുമാത്രമേ
യാഥാര്‍ത്ഥ്യത്തില്‍ ഹൈന്ദവസംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നുള്ളൂ.
ആ നിലയ്ക്ക് ഭാവിഭാരതത്തിന്റെ ആശാകേന്ദ്രം ആര്.എസ്സ്.എസ്സ്. ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: