കോഴിക്കോട്: ഗോകുലം കേരള എഫ്സി സെര്‍ബിയന്‍ മിഡ്ഫീല്‍ഡര്‍ നിക്കോള സ്റ്റോജെനോവിച്ചിനെ സ്വന്തമാക്കി. ഐ-ലീഗ് ക്ലബ്ബായ മുഹമ്മദന്‍ എസ്സിയില്‍ നിന്നാണ് താരത്തെയാണ് ഗോകുലം സൈന്‍ ചെയ്തത്. മുഹമ്മദന്‍ എസ്സിയുടെ മുന്‍ ക്യാപ്റ്റനായിരുന്നു. ലീഗില്‍ ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. മോണ്ടിനെഗ്രിന്‍ ക്ലബ്ബുകളായ ഒ എഫ് കെ പെട്രോവാക്, എഫ് എഫ് കെ ഡെസിക് തുസി എന്നിവയ്‌ക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്.
ജനുവരി ആദ്യവാരം നിക്കോള ടീം ക്യാമ്പില്‍ ചേരും. ജനുവരി 11 മുതല്‍ 21 വരെ ഒഡീഷയില്‍ നടക്കുന്ന സൂപ്പര്‍ കപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ടീമിനായി നിക്കോള കളിക്കും.ഇപ്പോള്‍ ഇടവേളയ്‌ക്ക് പിരിഞ്ഞ ഐ ലീഗില്‍ പതിനേഴു പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.
‘നിക്കോള സ്റ്റൊജനോവിച്ചിനെ സൈന്‍ ചെയ്തത് പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ നേതൃപാടവവും പ്രശംസനീയമായ പ്രകടന റെക്കോര്‍ഡും അദ്ദേഹത്തെ ഞങ്ങളുടെ ടീമിലെ മികച്ച കൂട്ടിച്ചേര്‍ക്കലാക്കി മാറ്റുന്നു’. ക്ലബ്ബ് പ്രസിഡന്റ് വി.സി.പ്രവീണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: