തടവിലാക്കിയ തന്നെ ഹമാസ് തീവ്രവാദികള്‍ കണ്ണൂകൊണ്ട് സദാ സമയവും പീഡിപ്പിക്കുകയായിരുന്നുവെന്ന് ഇസ്രയേലി-ഫ്രഞ്ച് സ്ത്രീയായ മിയ സ്കീം പറഞ്ഞു. പ്രധാനഹമാസ് തീവ്രവാദിയുടെ വീട്ടിലെ ഒരു ഇരുട്ടുമുറിയിലാണ് തന്നെ പൂട്ടിയിട്ടതെന്നും അയാളുടെ ഭാര്യ പുറത്തുള്ളതിനാല്‍ മാത്രമാണ് തന്നെ ബലാത്സംഗം ചെയ്യാതിരുന്നതെന്നും മിയ സ്കീം പറഞ്ഞു.
ഹമാസ് തീവ്രവാദികള്‍ വളരെ നല്ല രീതിയിലാണ് ബന്ദികളോട് പെരുമാറിയതെന്നുള്ള പ്രസ്താവനയുടെ കള്ളത്തരം പൊളിച്ചുകാട്ടിയാണ് മിയ സ്കീം ഇത്രയും വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 54 ദിവസം തടവില്‍ കഴിഞ്ഞ അവരെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് തീവ്രവാദികള്‍ വിട്ടയയ്ക്കുകയായിരുന്നു.
തന്നെ പട്ടിണിക്കിടുകയും വാക്കുകള്‍ കൊണ്ട് തെറിവിളിക്കുകയും ചെയ്തിരുന്നെന്നും മിയ സ്മിം ആരോപിക്കുന്നു. ഈ ടാറ്റൂ കലാകാരിയുടെ മുഖഭാവത്തില്‍ നിന്നു തന്നെ അവര്‍ അനുഭവിച്ച കൊടിയ പീഢനം തിരിച്ചറിയാനാവും. ഹമാസിന്റെ തടവില്‍ പെടുന്നതിന് മുന്‍പ് അവര്‍ സുന്ദരിയായ ഒരു സ്ത്രീയായിരുന്നു. തടവില്‍ നിന്നും പുറത്തുവരുമ്പോള്‍ കണ്ണുകളില്‍ ഭയവും വരണ്ട മുഖത്ത് ദൈന്യവും പ്രകടമായിരുന്നു.
“24 മണിക്കൂറും അവര്‍ നോക്കിയിരിക്കുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് അവരെന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഏതുനിമിഷവും അവര്‍ എന്നെ കൊല്ലുമെന്ന് കരുതി.” – മിയ സ്കീം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: