ന്യൂദല്‍ഹി: സൂര്യനമസ്കാരത്തിന്റെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച് ഗുജറാത്ത്. പുതുവത്സര ദിനമായ തിങ്കളാഴ്ച ഒരേ സമയം 108 കേന്ദ്രങ്ങളിലായി സൂര്യനമസ്കാരം ചെയ്തത് 4000ല്‍ പരം പേരാണ്.
സാംസ്കാരിക പൈതൃകത്തോടും ആരോഗ്യസൗഖ്യത്തോടും ഗുജറാത്ത് സംസ്ഥാനത്തിനുള്ള പ്രതിബദ്ധതയെ വിളംബരം ചെയ്യുന്നതായിരുന്നു 2004 ജനവരി ഒന്നിന് നടന്ന കൂട്ട സൂര്യനമസ്കാരം. 54 വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. സൂര്യനമസ്കാരം ചെയ്യാന്‍ എത്തിയവര്‍ ഒത്തുകൂടി ഒരു പ്രധാന സ്ഥലം മോദേര സൂര്യക്ഷേത്രമായിരുന്നു.
ഗിന്നസ് ലോക റെക്കോഡ് തിട്ടപ്പെടുത്തുന്ന സ്വപ്നില്‍ ദംഗാര്ക്കര് റെക്കോഡ് വിളംബരം ചെയ്തതോടെ ആഘോഷലഹരി പാരമ്യത്തിലെത്തി. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: