തിരുവനന്തപുരം: മലദ്വാരത്തിലും സോക്സിനുള്ളില്‍ അടിവസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്തുന്ന രീതി ഇല്ലാതായി. ഇപ്പോള്‍ സ്വര്‍ണ്ണം കടത്താന്‍ കടത്തുകാര്‍ ഉപയോഗിക്കുന്നത് പുതിയ രീതിയാണ്.
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചെടുത്തത് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ്.
കള്ളക്കടത്തുകാരുടെ ഏജന്റുമാര്‍ തന്നെയാണ് യാത്രക്കാരുടെ ശരീരത്തില്‍ സ്വര്‍ണ്ണബിസ്കറ്റുകള്‍ ഒളിപ്പിക്കുക. യാത്ര പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് ഇത് ചെയ്യുക. സ്വര്‍ണ്ണം ശരീരത്തില്‍ കയറ്റിക്കഴിഞ്ഞാല്‍ പിന്നെ ഭക്ഷണം കഴിക്കാന്‍ പാടില്ല. നാട്ടില്‍ വിമാനത്താവളത്തില്‍ ചെക്കിന് ചെയ്ത് പുറത്തുകടക്കുന്നതുവരെ വെള്ളം മാത്രമേ കൂടിക്കാവൂ. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ജാഗ്രതാപൂര്‍വ്വം ഇരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വര്‍ണ്ണത്തിന് വിലകൂടുകയും ഇറക്കുമതി നികുതി വര്‍ധിച്ചതും മൂലം കൂടുതല്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുണ്ട്.
ഇങ്ങിനെ ശരീരത്തില്‍ സ്വര്‍ണ്ണം ഒളിപ്പിക്കുന്നത് ജീവന് തന്നെ ഭീഷണിയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ക്ക് വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ശരീരത്തിനുള്ളില്‍ കിലോക്കണക്കിന് സ്വര്‍ണ്ണം ഒളിപ്പിച്ചതിനെ തുടര്‍ന്ന് ഛര്‍ദ്ദി, മനംപിരട്ടല്‍ എന്നിവ ഉണ്ടാകാറുണ്ട്.
കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നിന്നും പിടികൂടിയത് കോഴിക്കോട് കിഴക്കോത്ത് സ്വദേശി മലയില്‍ മുഹമ്മദ് ജിയാദ് (30), കാസര്‍കോട് പള്ളിക്കര സ്വദേശി അഷ്റഫ് (30) എന്നിവരെയാണ്. ഏകദേശം ഒന്നരക്കിലോ സ്വര്‍ണ്ണം ശരീരത്തിനകത്തും ബ്രഡ് ടോസ്റ്റിനകത്തും ഒളിപ്പിച്ച നിലയിലായിരുന്നു. ഈ സ്വര്‍ണ്ണത്തിന് ഏകദേശം 88 ലക്ഷം രൂപ വിലവരും.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒക്ടോബറില്‍ രണ്ട് യാത്രക്കാരില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തതും ഇതേ രീതിയിലായിരുന്നു. മിക്സിയിലും ശരീരത്തിലും ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു ഈ സ്വര്‍ണ്ണം. മലപ്പുറം സ്വദേശി അമീര്‍ പത്തായക്കണ്ടി, കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: