ലക്നൗ: അയോധ്യാരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് ക്ഷണിച്ചില്ലെന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പരാതിയ്ക്ക് മറുപടി നല്കി അയോധ്യയിലെ മുഖ്യപുരോഹിതന്‍. ആചാര്യസത്യേന്ദ്രദാസ്. ശ്രീരാമഭക്തരെ മാത്രമാണ് ക്ഷണിച്ചിട്ടുള്ളത് എന്നായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി.
“ശ്രീരാമദേവന്റെ ഭക്തര്‍ക്ക് മാത്രമാണ് ക്ഷേത്രോദ്ഘാടനച്ചടങ്ങിന് ക്ഷണം നല്‍കിയിട്ടുള്ളത്. ശ്രീരാമന്റെ പേരില്‍ ബിജെപി പോരടിക്കുന്നുവെന്നത് തെറ്റാണ്. നമ്മുടെ പ്രധാനമന്ത്രി എല്ലായിടത്തും ബഹുമാനിക്കപ്പെടുന്നു. മികച്ചപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തുന്നത്. ഇത് രാഷ്ട്രീയമല്ല അദ്ദേഹത്തിന്റെ ഭക്തിയാണ്. “-ആചാര്യസത്യേന്ദ്രദാസ്.പറയുന്നു.
“ശ്രീരാമന്റെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് ശിവസേനയുടെ സഞ്ജയ് റാവുത്ത് ഉള്‍പ്പെടെയുള്ളവരാണ്. അവര്‍ ഇപ്പോള്‍ ഭഗവാനെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ശ്രീരാമനില്‍ വിശ്വാസമുള്ളവരാണ് ഇപ്പോള്‍ ഭരിയ്ക്കുന്നത്.” ആചാര്യസത്യേന്ദ്രദാസ്.പറഞ്ഞു.
ഭഗവാന് ശ്രീരാമനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് മാത്രമാണ് ബിജെപിയ്ക്ക് ഇനി വഴിയുള്ളൂ എന്ന് വരെ സഞ്ജയ് റാവുത്ത് പരിഹസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: