കറാച്ചി: ആഗോള ഭീകരനും ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന തലവനുമായ മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവശ്യയിലെ ഭാവല്‍പൂര്‍ പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഭീകരന്റെ കാറ് പൊട്ടിതെറിക്കുകയായിരുന്നു.
പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിക്കാണ് സംഭവം. ആക്രമണം നടത്തിയത് അജ്ഞാത സംഘമാണെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ എക്സ് അക്കൗണ്ടുകള്‍ പോസ്റ്റു ചെയ്യുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണ്. എന്നാല്‍ സംഭവത്തെ സംബന്ധിച്ച് സര്‍ക്കാരിന്റെ ഉള്‍പ്പെടയുള്ള ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
രണ്ടുമാസങ്ങള്‍ക്കുമുമ്പ് മസൂദ് അസ്ഹര്‍ വലം കൈയായ ഭീകരന് മൗലാന രഹീം ഉല്ലാ താരീക്ക് സമാനമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അജ്ഞാതനായ ഒരു വ്യക്തി ഇയ്യാളെ കറാച്ചിയില്‍ വച്ച് വെടിവയ്ച്ചു കൊല്ലുകയായിരുന്നു.
Multiple bIasts rocked Pakistan on New Year Day. pic.twitter.com/mVG6mH12Uv
— Times Algebra (@TimesAlgebraIND) January 1, 2024
കാണ്ഡഹാര്‍ ഹൈജാക്കിങ് സംഭവത്തില്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന വിവിധ ഭീകര പ്രവര്‍ത്തനങ്ങളില്‍ മസൂദിന്റെ പങ്കിനെ കുറിച്ച് തെളിവുകള്‍ ഉണ്ടായിരുന്നു. മസൂദിനെ കൈമാറണമെന്നും ഭീകരത പ്രോത്സാഹിപ്പിക്കരുത് എന്നും കാണിച്ച് പാക്കിസ്ഥാന് സര്‍ക്കാരിന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇതിനോട് പാക്ക് സര്‍ക്കാര്‍ മുഖതിരിച്ചിരുന്നു.
പുതുവത്സര ദിനത്തില്‍ പാക്കിസ്ഥാനില്‍ വിവിധ പ്രദേശങ്ങളില്‍ സഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും ലഭ്യമല്ല. കഴിഞ്ഞ കുറച്ചു നളുകളായി ഭാരതത്തിനെതിരെ ആക്രമണങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്തി പാക്കിസ്ഥാനുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഒളിച്ച് താമസിച്ചു വന്നിരുന്ന ഭീകരരെ അജ്ഞാത സംഘം വധിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: