ന്യൂദല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് മൂന്ന് കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിന് പുറമെ കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്.
ഒരു ദിവസത്തിനിടെ 841 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലുളള കണക്കാണിത്.രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി വര്‍ദ്ധിച്ചിട്ടുണ്ട്.
കൊവിഡ് വകഭേദമായ ജെ എന്‍ 1 കേസുകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായി. ഡിസംബര്‍ 28 വരെ 145 ജെ എന്‍ 1 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തില്‍ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നല്കുന്ന നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: