എറണാകുളം: അപകടം ഉണ്ടാകാത്ത വിധത്തിൽ കാർണിവൽ നടത്തുകയാണ് ലക്ഷ്യമെന്ന് കൊച്ചി മേയർ കെ.അനിൽകുമാർ. കാർണിവലിനോടനുബന്ധിച്ച് പ്രദേശത്ത് 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 100 സിസിടിവികൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ 10 എസ്പിമാരെയും 25 സിഐമാരെയും ഇവിടേക്ക് നിയോഗിക്കും.
പൊതുജനങ്ങളുടെ യാത്ര സൗകര്യവുമായി ബന്ധപ്പെട്ടും സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.വാഹനങ്ങൾക്ക് പാർക്ക് ചെയ്യുന്നതിനായി 23 പാർക്കിംഗ് ഗ്രൗണ്ടുകാണ് ഒരുക്കുന്നത്.പ്രദേശവാസികൾക്കും ഹോം സ്റ്റേയിൽ താമസിക്കുന്നവർക്കും തിരിച്ചറിയൽ കാർഡ് കാണിച്ച് ആഘോഷത്തിൽ പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: