ന്യൂദല്‍ഹി: ന്യൂദല്‍ഹിയും ദോഹയും തമ്മില്‍ അത്ര സുഖകരമല്ലാത്ത നയതന്ത്ര ബന്ധമാണെന്ന് ലോകത്തിനാകെ അറിയാം. ചാരവൃത്തി ആരോപിച്ച് പിടികൂടിയ ഉയര്‍ന്ന നാവികോദ്യോഗസ്ഥരെ രഹസ്യവിചാരണയ്ക്ക് വിധേയമാക്കി അതിവേഗം വധശിക്ഷ വിധിച്ച ഖത്തര്‍ നടപടി ഈ അസുഖകരമായ ഉഭയകക്ഷി ബന്ധത്തില്‍ നിന്നുണ്ടായതാണ്. എന്നിട്ടും കൈ മെയ് മറന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര നീക്കങ്ങളുമായി സജീവമായപ്പോള്‍ രണ്ടാം മാസം വധശിക്ഷ ഒഴിവാക്കി ഖത്തര്‍ മേല്‍ക്കോടതിയുടെ ഉത്തരവ്.
കോടതി മുതല്‍ ഖത്തര്‍ ഭരണാധികാരി തലത്തില്‍ വരെ നയതന്ത്ര സമ്മര്‍ദം ശക്തമാക്കാന്‍ ഭാരതത്തിന് സാധിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയാക്കി കുറച്ചെങ്കിലും നാവികരുടെ മോചനം പൂര്‍ത്തിയാകും വരെ ദൗത്യത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ദുബായ്യിലെ കോപ്പ് 28 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയും ഖത്തര്‍ ഷെയ്ക്ക് തമീം ബിന്‍ ഹമദ് അല്‍താനിയും നടത്തിയ കൂടിക്കാഴ്ചകള്‍ നിര്‍ണായകമായെന്നാണ് സൂചനകള്‍. ഇന്നലെ കോടതി വിധി പ്രസ്താവിക്കുമ്പോള്‍ കോടതി മുറിയില്‍ ഖത്തറിന്റെ ഭാരത സ്ഥാനപതി വിപുല്‍നാഥുമുണ്ടായിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി ബന്ധപ്പെട്ട ദൗത്യങ്ങളില്‍ മുന്‍ ദുബായ് അംബാസഡര്‍ കൂടിയായ വിപുല്‍നാഥിന്റെ മികവ് ഏറെ ശ്രദ്ധേയമാണ്.
‘അല്‍ ദഹ്റ ഗ്ലോബല്‍ കേസിലെ വധശിക്ഷ ഇളവു ചെയ്ത ഖത്തറിലെ അപ്പീല്‍ക്കോടതിവിധിയുടെ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഖത്തറിന്റെ ഭാരത അംബാസഡറും മറ്റുദ്യോഗസ്ഥരും നാവികരുടെ കുടുംബാംഗങ്ങളും കോടതിയിലുണ്ടായിരുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും നാവികരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം മന്ത്രാലയമുണ്ട്. എല്ലാവിധ കോണ്‍സുല്‍ സഹായങ്ങളും നിയമ സഹായങ്ങളും തുടര്‍ന്നും ലഭ്യമാക്കും. ഖത്തര്‍ അധികൃതരുമായുള്ള ചര്‍ച്ചയും തുടരും, കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു
.എന്താണ് നാവികർക്കെതിരെ ചുമത്തിയ കുറ്റമെന്ന് ഖത്തറോ ഇന്ത്യയോ വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ, ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയെന്നതാണ് കുറ്റമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു സ്ഥിരീകരണമില്ലെങ്കിലും രാജ്യദ്രോഹക്കുറ്റം ആരോപിച്ചാണ് വധശിക്ഷ
ഖത്തര്‍ വധശിക്ഷയ്ക്കു വിധിച്ച നാവികരെ തിരികെ രാജ്യത്തെത്തിക്കുമെന്നും വിഷയം കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും പ്രധാന കാര്യമാണന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. നാവികരുടെ കേസ് നടത്തിപ്പ് അടക്കം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് വധശിക്ഷയില്‍ നിന്നുള്ള മോചനം സാധ്യമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: