തിരുവനന്തപുരം: ജെഡിഎസ് കേരള ഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിഛേദിച്ചു. ഇന്നത്തെ സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം.
ദേശീയ നേതൃത്വം ബിജെപിയോട് കൂടുതല്‍ അടുക്കുന്നുണ്ടെന്നും ഈ നിലപാട് അംഗീകരിക്കാന്‍ കഴിയില്ല എന്നും യോഗത്തില്‍ തീരുമാനമായി.മാത്യു ടി തോമസ്, മന്ത്രി കൃഷ്ണന് കുട്ടി തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
ജെഡിഎസ് കേരള ഘടകം എച്ച്ഡി ദേവഗൗഡ ദേശീയ അധ്യക്ഷനായ പാര്‍ട്ടിയുടെ ഭാഗമല്ല. സ്വന്തം അസ്തിത്വത്തില്‍ പ്രവര്‍ത്തിക്കും. സമാന പാര്‍ട്ടികളുമായി ലയിക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് എന്നും പാര്‍ട്ടി പറയുന്നു.സി കെ നാണു ഘടകവുമായും ചേരില്ല.
നേരത്തേ ജെഡിഎസ് ദേശീയ ഉപാധ്യക്ഷന്‍ സികെ നാണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.ജെഡിഎസ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തര ദേശീയ കണ്വെന്ഷന് വിളിച്ചതിനാണ് നാണുവിനെതിരെ നടപടി സ്വീകരിച്ചതെന്ന് എച്ച്ഡി ദേവഗൗഡ പറഞ്ഞു.
ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നാണ് സികെ നാണുവിനെ പുറത്താക്കിയത്. ദേശീയ വൈസ് പ്രസിഡന്റ് എന്ന നിലയിലായിരുന്നു നാണു കണ്വെന്ഷന് വിളിച്ചിരുന്നത്. ദേവഗൗഡ വിഭാഗത്തിനെതിരെയാണ് നാണു യോഗം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: