തൃശൂർ: ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ തീപിടിത്തം. ബീച്ചിന്റെ തെക്ക് ഭാഗത്ത് ഇന്ന് വൈകിട്ട് 6.30-ഓടെയായിരുന്നു തീപിടിത്തം. കടൽ തീരത്തെ ഏക്കർ കണക്കിന് വ്യാപിച്ചു കിടക്കുന്ന കാറ്റാടി മരങ്ങളും അക്കേഷ്യ മരങ്ങളുമാണ് കത്തി നശിച്ചത്.
തീ പടർന്ന് പിടിക്കുന്നത് കണ്ട് പ്രദേശവാസികൾ അഗ്നിരക്ഷേ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയെങ്കിലും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: