ഇന്ത്യയിലെ കായികരംഗത്ത് ‘മാറ്റം’ വരുത്തിയതിന് പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച് അഞ്ജു ബോബി ജോര്‍ജ്ജ്.
തന്റെ നീണ്ട കായിക ജീവിതത്തില്‍ കായികരംഗത്തെ പരിവര്‍ത്തനത്തെക്കുറിച്ച് വാചാലയായി അഞ്ജു. തന്റെ കാലത്തെ ശുഷ്കമായ പ്രതികരണവും രാജ്യവും നേതൃത്വവും ഇന്നത്തെ കായികതാരങ്ങളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതെങ്ങനെയെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘ഒരു കായിക താരമെന്ന നിലയില്‍, 25 വര്‍ഷമായി ഞാന്‍ ഇവിടെയുണ്ട്. അന്നും ഇന്നും ഞാന്‍ കാണുന്നത് ഒരുപാട് മാറ്റങ്ങള്‍,’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയില്‍ ക്രിസ്മസ് പരിപാടിയില്‍ സംസാരിക്കവെ അവര്‍ പറഞ്ഞു.
20 വര്‍ഷം മുമ്പ് ഇന്ത്യക്കുവേണ്ടി ആഗോള തലത്തില്‍ ആദ്യ മെഡല്‍ ഞാന്‍ നേടിയപ്പോള്‍, ഞാന്‍ ജോലിചെയ്ത വകുപ്പ് എനിക്ക് സ്ഥാനക്കയറ്റം പോലും തന്നില്ല. എന്നാല്‍, നീരജ് ചോപ്രയ്ക്ക് മെഡല്‍ ലഭിച്ചപ്പോള്‍ അത് ആഘോഷമാക്കുന്നതിലെ മാറ്റങ്ങള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. താങ്കള്‍ ആഘോഷക്കുന്ന രീതി, രാജ്യം ഘോഷിക്കുന്ന രീതി… ഇന്ത്യ മുഴുവനും ആഘോഷിക്കുന്നു. ഞാന്‍ തെറ്റായ കാലഘട്ടത്തിലായിരുന്നതിനാല്‍ എനിക്കതില്‍ അസൂയ തോന്നുന്നുണ്ട്’, അഞ്ചു ബോബി ജോര്‍ജ് പറഞ്ഞു.
‘ഖേലോ ഇന്ത്യ’, ‘ഫിറ്റ് ഇന്ത്യ’ എന്നിവയിലൂടെ കായികരംഗത്ത് വന്‍ മാറ്റം കൊണ്ടുവരാന്‍ സാധിച്ചു. അതിനാല്‍ ഇന്ത്യന്‍ അത്ലറ്റുകള് അന്താരാഷ്ട്ര രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. ഇപ്പോള്‍ എല്ലായിടത്തും ഇന്ത്യന്‍ കായിക രംഗം ചര്‍ച്ചയാവുകയാണ്. ഇന്ത്യ ഇപ്പോള്‍ ഫിറ്റ്നസ് സ്വീകരിക്കാന്‍ തയ്യാറാവുകയാണ്. സ്പോര്‍ട്സ് സ്വീകരിക്കാനും എല്ലാവരും നമ്മുടെ വിജയം ആഘോഷിക്കുന്നു. അതിനാല്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഞങ്ങളുടെ കാലത്ത് ഒന്നോ രണ്ടോ അത്ലറ്റുകള് മാത്രമാണുണ്ടായിരുന്നത്. ഇന്ന് അത്ലറ്റുകളുടെ ഒരുകൂട്ടം തന്നെയുണ്ട്. അത് (മോദി) സാറിന്റെ നേതൃത്വം കൊണ്ടാണ്. അവര്‍ തുടര്‍ന്നു.
"I was in the wrong era" – Anju Bobby George
She also expresses the way Indian Sports has dramatically changed under PM Modi through schemes like #KheloIndia
She is all Cheers to PM Modi. So is Bharat. pic.twitter.com/WWSEzJ3lxl
— Karthik Reddy (@bykarthikreddy) December 25, 2023
സ്ത്രീ ശാക്തീകരണം എങ്ങനെ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് മുന്‍ കായികതാരം സ്പര്‍ശിച്ചു. ‘എല്ലാ ഇന്ത്യന്‍ പെണ്‍കുട്ടികളും സ്വപ്നം കാണാന്‍ തയ്യാറാണ്, അവരുടെ സ്വപ്നങ്ങള്‍ ഒരു ദിവസം സാക്ഷാത്കരിക്കപ്പെടുമെന്ന് അവര്‍ക്കറിയാം,’ 2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘സമീപ ഭാവിയില്‍ ഞങ്ങള്‍ ഒന്നാമതായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.ഭാരതം ലോകത്തിന്റെ നെറുകയിലെത്തും സര്’ അഞ്ജു ആത്മവിശ്വസത്തോടെ മോദിയോട് മനസ്സുതുറന്നു.
ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന വിരുന്നില്‍ വിവിധ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
2024 പകുതിയിലോ 2025 ആദ്യമോ മാര്‍പാപ്പ ഭാരതത്തിലെത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചതായി വിരുന്നില്‍ പങ്കെടുത്ത സഭാ പ്രതിനിധികള്‍ പറഞ്ഞു.
റോമന്‍ കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യ കര്‍ദിനാളും ബോംബെ ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേശക സമിതിയില്‍ അംഗവുമായിരുന്ന കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ദല്‍ഹി രൂപത ബിഷപ് റവ. ഡോ. പോള്‍ സ്വരൂപ്, ദല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ജോണ്‍ വര്‍ഗീസ്, ദല്‍ഹി അതിരൂപത ആര്‍ച്ച് ബിഷപ് അനില്‍ കൂട്ടോ, ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, കായികതാരം അഞ്ജു ബോബി ജോര്‍ജ്ജ്, മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് എംഡി അലക്സാണ്ടര്‍ ജോര്‍ജ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്മാന് ജോയ് വര്‍ഗീസ് ആലുക്കാസ്, ബഹ്റൈന്‍ വ്യവസായി കുര്യന് വര്‍ഗീസ്, നടന് ഡിനോ മോറിയ, ക്യുഎസ് മേഖലാ ഡയറക്ടര്‍ അശ്വിന് ജെറോം ഫെര്‍ണാണ്ടസ്, ഹോളി സീ വത്തിക്കാന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി കെവിന് ജെ. കിംറ്റിസ്, ബിഷപ് സൈമണ്‍ ജോണ്‍, അപ്പോളോ 24ഃ7 സിഇഒ ആന്റണി ജേക്കബ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റര്‍ സണ്ണി ജോസഫ്, ദല്‍ഹി വെല്‍സ് ഫാര്‍ഗോ ബാങ്ക് എംഡി യാക്കൂബ് മാത്യു എന്നിവര്‍ വിരുന്നില്‍ സംസാരിച്ചു.
ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര, ശാസ്ത്രജ്ഞ ടെസി തോമസ്, നടി ജെനീലിയ ഡിസൂസ, ബിജെപി ദേശീയ വക്താക്കളായ അനില്‍ ആന്റണി, ടോം വടക്കന്‍, സംസ്ഥാന സമിതി അംഗം അനൂപ് ആന്റണി, ന്യൂനപക്ഷ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. ജോജോ ജോസ് തുടങ്ങിയവരും വിരുന്നില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: