തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230.47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്.
ഇന്നലെ മാത്രം 70.73 കോടി രൂപയുടെ മദ്യം വിറ്റുപോയി. കഴിഞ്ഞവര്‍ഷം ഇത് 69.55 കോടി രൂപയുടെ മദ്യവില്പനയാണ് നടന്നത്.
22, 23 തീയതികളില്‍ ഇത്തവണ 84.04 കോടിരൂപയുടെ മദ്യവില്പനയുണ്ടായി. അതേസമയം കഴിഞ്ഞ വര്‍ഷം 75. 41 കോടിരൂപയുടെ മദ്യമാണ് വിറ്റത്. കണക്കനുസരിച്ച് നിലവില്‍ ഏറ്റവും കൂടുതല്‍ മദ്യവില്പന നടന്നത് ചാലക്കുടിയിലെ ഔട്ട്ലെറ്റിലാണ്. രണ്ടാം സ്ഥാനം ചങ്ങനാശേരിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: