കൊച്ചി: വളയിട്ട കൈകളില്‍ വളയം പിടിച്ച കഥകള്‍ പലതും കേട്ടതാണ്. എന്നാല്‍ വന്ദേ ഭാരത് ട്രെയിന്‍ വളയിട്ട കൈകളില്‍ ഭദ്രമായി ഓടുന്നത് ആദ്യമാണ്. എറണാകുളം ഡിപ്പോയിലെ ലോക്കോ പൈലറ്റായ മരിയ ഗൊരേത്തിയാണ് വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കുവാനുള്ള തീവ്രപരിശീലനം കഴിഞ്ഞ തിരുവനന്തപുരം ഡിവിഷനിലെ ആദ്യ വനിതാ സാരഥി. റെയില്‍വേ സര്‍വീസില്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തിന്റെ ശോഭയിലാണ് മരിയ ഗൊരേത്തി.
എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ച ശേഷം സംസ്ഥാന സര്‍വീസില്‍ ജോലി ചെയ്യുന്ന പോള്‍ ടോമി പാവനത്തറയാണ് മരിയ ഗൊരേത്തിയുടെ ഭര്‍ത്താവ്.
എംബിബിഎസ് ആദ്യ വര്‍ഷ വിദ്യാര്‍ഥിയായ ഇഷാ പോളും എയര്‍ക്രാഫ്റ്റ് പൈലറ്റ് വിദ്യാര്‍ഥിയായ ഐറിന് പോളുമാണ് മരിയാ ഗൊരേത്തിയുടെ രണ്ടു മക്കള്‍. എറണാകുളം ജില്ലയില്‍ വരാപ്പുഴയിലാണ് ഗൊരേത്തി കുടുംബസമേതം താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: