വാഷിങ്ടണ്‍: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഇറാന് ഡ്രോണാണെന്ന് അമേരിക്ക. ജപ്പാന്റെ ഉടമസ്ഥതയിലുള്ളതും നെതര്‍ലാന്‍ഡ്സ് ഉപയോഗിക്കുന്നതുമായ കെമിക്കല്‍ ടാങ്കറിന് ഭാരതതീരത്ത് നിന്നും 200 നോട്ടിക്കല്‍ മൈല്‍ അകലെവച്ചാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ഇസ്രായേല്‍-ഹമാസ് പോരാട്ടം ആരംഭിച്ചതിനുശേഷമാണ് കപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത്. 2021നു ശേഷമുള്ള ഏഴാമത്തെ ഇറാനിയന്‍ ആക്രമണമാണിതെന്ന് യുഎസ് പ്രതിരോധ വിഭാഗമായ പെന്റഗണ്‍ വ്യക്തമാക്കി.
അതേസമയം കപ്പലും ജീവനക്കാരും സുരക്ഷിതമാണെന്ന് ഭാരത നാവികസേന അറിയിച്ചു. ഭാരത പതാകയുള്ള കപ്പലല്ല ഇതെന്നും നാവികസേന വ്യക്തമാക്കി. ആര്‍ക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടിന് (യെമന്‍ സമയം) യുഎസ് സെന്‍ട്രല്‍ കമാന്‍ഡാണ് (സെന്റ്കോം) ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഡ്രോണ്‍ ആക്രമണത്തോട് യുഎസ് യുദ്ധക്കപ്പലായ ലാബൂണ്‍ പ്രതികരിച്ചതായും സെന്റ്കോം അറിയിച്ചു.
തെക്കന്‍ ചെങ്കടലില്‍ യുഎസ് ഡിസ്ട്രോയറിലേക്ക് നീങ്ങിയ നാല് ഡ്രോണുകള്‍ യുഎസ് സൈന്യം വെടിവച്ചു വീഴ്ത്തി. ഹൂതി നിയന്ത്രണത്തിലുള്ള യെമനില്‍ നിന്നാണ് ഈ ഡ്രോണുകള്‍ വിക്ഷേപിച്ചത്.
യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ നിന്ന് തെക്കന്‍ ചെങ്കടലിലെ അന്താരാഷ്ട്ര കപ്പല്‍പ്പാതകളിലേക്ക്, രണ്ട് കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലുകള്‍ ഹൂതികള്‍ തൊടുത്തുവിട്ടു. എന്നാല്‍ ഇവ കപ്പലുകളെ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: