തൃശൂര്‍: ചാലക്കുടിയില്‍ പൊലീസ് ജീപ്പ് അടിച്ചുതകര്‍ത്ത ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലനെ പൊലീസ് പിടികൂടി. ഒല്ലൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സര്‍ക്കാര്‍ ഐടിഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ്ജീപ്പ് അടിച്ചുതകര്‍ത്തത്. ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആക്രമണത്തിനു നേതൃത്വം നല്കിയ ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി നിധിന് പുല്ലനെ അപ്പോള്‍ തന്നെ പൊലീസ് പിടികൂടിയെങ്കിലും സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി പ്രവര്‍ത്തകരുമായി ചേര്‍ന്ന് ബലമായി മോചിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ക്കായി പൊലീസ് അന്വേഷണം ശക്തമാക്കിയെങ്കിലും കണ്ടുകിട്ടിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: