ന്യൂദല്‍ഹി: ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് പേരെ പുതുതായി ഇഡി അറസ്റ്റ് ചെയ്തു. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ് നടത്തിയത്. നേരത്തെ ഈ കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. ലാവ എന്ന ചൈനീസ് മൊബൈല്‍ കമ്പനി എംഡി ഹരി ഓം റായി, ചൈനീസ് സ്വദേശി ഗ്വാംഗ്വെന് എന്ന ആന്‍ഡ്ര്യൂ കൂവാങ്ങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ നിതിന്‍ ഗാര്‍ഗ്, രാജന് മാലിക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഇവര്‍ക്കെതിരെ ഈയിടെ ഇഡി കള്ളപ്പണം വെളുപ്പിക്കില്‍ നിരോധന കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിവോ ഇന്ത്യയെ പ്രധാനപ്രതിയാക്കി ഡിസംബര്‍ ഏഴിന് മറ്റൊരു കുറ്റപത്രം ഇഡി സമര്‍പ്പിച്ചിരുന്നു.
വിവോ തട്ടിച്ചത് 1.08 ലക്ഷം കോടി രൂപയെന്ന് ഇഡി
വിവോ സാമ്പത്തിക തിരിമറിയിലൂടെ അടിച്ചുമാറ്റിയത് 1.08 ലക്ഷം കോടി രൂപയോളമെന്ന് ഇഡി. വിവോ ഇന്ത്യ അവരുടെ ലാഭം മറച്ചുപിടിച്ചാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്.
ഇന്ത്യയിലേക്ക് വിസ എടുക്കുമ്പോള്‍ വിവോയിലെ പല ജീവനക്കാരും തങ്ങളുടെ തൊഴില്‍ മറച്ചുവെച്ചുവെന്നും ഇഡി പറയുന്നു. വിസാ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഈ ജീവനക്കാര്‍ ജമ്മു കശ്മീരിലെ ഏറെ സെന്‍സിറ്റീവായ ഹിമാലയന്‍ പ്രദേശങ്ങള്‍ ഈ ചൈനീസ് ജീവനക്കാര്‍ സന്ദര്‍ശിച്ചതായും ഇഡി ആരോപിക്കുന്നു.
30 ചൈനക്കാരെങ്കിലും ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തി വിവോ ജീവനക്കാരായി തൊഴില്‍ ചെയ്തിട്ടുണ്ടെന്നും ഇഡി വിചാരണക്കോടതിയെ അറിയിച്ചിരുന്നു. പക്ഷെ അവരുടെ വിസ അപേക്ഷകളില്‍ ഒരിടത്തും വിവോ ഇന്ത്യയാണ് അവരുടെ തൊഴിലുടമയാണെന്ന് മറച്ചുപിടിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: