കോയമ്പത്തൂര്‍: ചെന്നൈയിലും തെക്കന്‍ ജില്ലകളിലും വെള്ളപ്പൊക്കം തടയാനുള്ള മുന്‍ കരുതല്‍ എടുക്കുന്നതില്‍ തമിഴ്നാട് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കേന്ദ്ര ധനമന്ത്രി നി
ര്‍മല സീതാരാമന്. 2015ലെ വെള്ളപ്പൊക്കത്തില്‍ നിന്നും ഒരു പാഠവും പഠിച്ചില്ല. വേണ്ട മുന്‍ കരുതല്‍ എടുത്തിരുന്നെങ്കില്‍ ഇങ്ങനെയൊരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും നിര്‍മല വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം കൂടുതല്‍ തുക അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക ശരിയായ രീതിയില്‍ വിനിയോഗിക്കുമോയെന്നതാണ് പ്രശ്നമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ തവണ 4000 കോടി അനുവദിച്ചതില്‍ 92 ശതമാനവും ചെന്നൈയുടെ അടിസ്ഥാന വികസനത്തിനായി ഉപയോഗിച്ചുവെന്നാണ് ഒരു മന്ത്രി പറഞ്ഞത്. എന്നാല്‍ വെള്ളപ്പൊക്കത്തിനുശേഷം സര്‍ക്കാര്‍ പറയുന്നത് 42 ശതമാനമേ ചെലവാക്കയുള്ളു എന്നാണ്. ശരിയായ രീതിയില്‍ ഫണ്ട് ഉപയോഗിച്ചിരുന്നെങ്കില്‍ മഴമൂലമുള്ള അവസ്ഥ ഇത്ര മോശമാകുമായിരുന്നില്ല. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ആദ്യഘട്ടമായി 900 കോടിയും രണ്ടാം ഘട്ടമായി 450 കോടിയും നല്‍കിയതായി നിര്‍മല പറഞ്ഞു.
വെള്ളപ്പൊക്ക ദുരിതം അനുഭവിച്ച നാലു ജില്ലകളില്‍ മൂന്നു ദിവസത്തിനുശേഷമാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് സന്ദര്‍ശിച്ചത്. വളരെ പെട്ടെന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കിയത്. ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് വളരെ പെട്ടെന്ന് തന്നെ സഹായം അനുവദിപ്പിക്കുകയായിരുന്നുവെന്നും നിര്‍മല പറഞ്ഞു. 42,290 പേരെയാണ് കേന്ദ്ര ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയത്. ഒമ്പത് ഹെലികോപ്ടറുകളിലാണ് സഹായമെത്തിച്ചത്. മന്ത്രി ഉദയനിധി സ്റ്റാലിന്റെ ഭാഷ ശരിയല്ലെന്നും സംസാരിക്കുമ്പോള്‍ സൂക്ഷിച്ച് വാക്കുകള്‍ പ്രയോഗിക്കണമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: