മുംബൈ: രാജ്യത്ത് കര്‍ണ്ണാടക, മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 44 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ് ) രഹസ്യസംഘത്തലവന്‍ പിടിയില്‍. 63 വയസ്സായ ഐഎസ് നേതാവ് സക്വിബ് നാചനാണ് ഈ രഹസ്യ ഐഎസ് സംഘത്തിന്റെ തലവന്‍.
മഹാരാഷ്ട്രയിലെ താനെ കേന്ദ്രമായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നത്. താനെയില്‍ നിന്നു സക്വിബ് നാചന്റെ സംഘത്തില്‍ നിന്നു മാത്രം 5 പേരെ അറസ്റ്റ് ചെയ്തു. ബായത്ത് എന്ന സത്യപ്രതിജ്ഞയെടുത്ത വ്യക്തിയാണ് സക്വിബ് നാചന്. യുവാക്കളെ ഐഎസില്‍ എത്തിച്ചോളാമെന്ന് ഐഎസ് ഐഎസിന്റെ ഖലീഫയ്ക്ക് സത്യപ്രതിജ്ഞയില്‍ വാക്ക് കൊടുത്തിട്ടുണ്ട്. രാജ്യത്ത് നാശം വിതയ്ക്കുന്ന രീതിയില്‍ ആക്രമണം നടത്താനും അക്രമം വിതയ്ക്കാനും സക്വീബ് നാചന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയിരുന്നു. ബായത്ത് എടുത്തുകഴിഞ്ഞാല്‍ മരണം വരെ പ്രതിജ്ഞയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് ലക്ഷ്യം.
ഇന്ത്യയിലുടനീളം അക്രമം വിതയ്ക്കാന്‍ മഹാരാഷ്ട്രയിലെ പാദ് ഗ ബോറിവ്ലിയിലിരുന്നാണ് ഇവര്‍ ആസൂത്രണം ചെയ്തത്. സമുദായ ഐക്യം തകര്‍ത്ത് കേന്ദ്രസര്‍ക്കാരിനെതിരെ പട നയിക്കാമെന്ന് സക്വിബ് നാചന്റെ സംഘം തീരുമാനമെടുത്തിരുന്നു.
താനെയിലെ പാദ്ഗ ഗ്രാമത്തിനെ സ്വയംപ്രഖ്യാപിത വിമോചിത മേഖലയായാണ് സക്വിബും കൂട്ടരും കണ്ടിരുന്നത്. യുവാക്കളെ ആകര്‍ഷിച്ച് പരിശീലനം നല്കി തിരിച്ചയയ്ക്കുമ്പോള് അവരുടെ ഗ്രാമത്തിലും പദ്ഗ ഗ്രാമത്തിന്റെത് പോലെ ‘വിമോചിത മേഖല’കള്‍ സൃഷ്ടിക്കണമെന്ന് അവര്‍ക്ക് നിര്‍ദേശവും നല്‍കിയിരുന്നത്രെ. ഇതനുസരിച്ച് വിവിധ യുവാക്കള്‍ അവരുടെ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
നേരത്തെ ഈ കേസ് ദല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് അന്വേഷിച്ചത്. ഷാനവാസ് ആലം, മഹുമ്മദ് റിസ് വാന്‍ അഷ്റഫ്, മുഹമ്മദ് അര്‍ഷാദ് വാര്‍സി എന്നീ ഐഎസ് തീവ്രവാദികളെ അറസ്റ്റ് ചെയ്തതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസിന്റെ ഗൗരവം കണക്കിലെടുത്ത് എന്‍ ഐഎയെ ഏല്പിച്ചു. ഈ കേസില്‍ പിടിയിലായ മറ്റുള്ളവര്‍ ഹസീപ് സുബെര്‍ മുല്ല, കാഷിഫ് അബ്ദുള്‍ സത്താന് ബലേരെ, സെയ്ഫ് അതീഖ് നാചന്, റെഹാന് അഷ്പാക് സുസെ, ഷഗഫ് സഫീക് ദിവ് കര്, ഫിറോസ് ദസ്തഗീര്‍ കുവാനരി, ആദില്‍ ഇല്യാസ് ഖോത്, മുസബ് ഹസീബ് മുല്ല, റഫീല്‍ അബ്ദുള്‍ ലത്തീഫ് നാചന്, യഹ്യ രവീഷ് ഖോത്, റസില്‍ അബ്ദുളഞ് ലതിഫ് നാചന്, ഫര്ഹാന് അന്‍സര്‍ സുസെ, മുഖ് ലിസ് മഖ്ബൂല്‍ നാചന്, മുന്‍സിര്‍ അബുബെക്കര്‍ കുത്ത്പീടിക എന്നിവരാണ്.
1990മതുല്‍ എന്‍ഐഎ വലവിരിച്ചിരുന്ന ഭീകരനാണ് പ്രധാന കുറ്റവാളിയായ സക്വിബ് നാചന്. ഒരു ഡസനോളം ഭീകരകേസുകളില്‍ പ്രതിയാണ്. രണ്ട് തവണ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഖലിസ്ഥാനി തീവ്രവാദികള്‍ക്കൊപ്പം ഇന്ത്യയില്‍ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതിന്റെ പേരില്‍ 1990ല്‍ ഇയാളെ സുപ്രീംകോടതി ശിക്ഷിച്ചിട്ടുണ്ട്. 2002-03ലെ മുംബൈ സ്ഫോടനപരമ്പരക്കേസില്‍ പ്രതിയായ ശേഷം 2016ല്‍ 10 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ടു. ഈ രണ്ട് കേസിലും ശിക്ഷാവിധി പൂര്‍ത്തിയാക്കിയ ശേഷം 2017ല്‍ ജയില്‍മോചിതനായി. നേരത്തെ ഇയാളുടെ മകന് ഷമില്‍ നാചെനും എന്‍ഐെ വലയില്‍ അകപ്പെട്ടിരുന്നു.
എന്‍ഐഎയുടെ ദല്‍ഹി, മഹാരാഷ്ട്ര, കര്‍ണ്ണാടക ടീമുകള്‍ സംയുക്തമായി 44 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.മഹാരാഷ്ട്രയില്‍ പാദ്ഗ ബോറിവ്ലി, കല്യാണ്‍, ഭീവണ്ടി, താനെ സിറ്റി, മിറ റോഡ്, പുനെ എന്നിവിടങ്ങളിലും കര്‍ണ്ണാടകയിലെ ബെംഗളൂരുവിലും റെയ്ഡ് നടത്തി. ഒരു പിസ്റ്റള്‍, രണ്ട എയര്‍ ഗണ്ണുകള്‍, എട്ട് വാളുകള്‍, കത്തികള്‍, രണ്ട് ലാപ് ടോപുകള്‍, ആറ് ഹാര്‍ഡ് ഡിസ്കുകള്‍, മൂന്ന് സിഡികള്‍, 38 മൊബൈല്‍ ഫോണുകള്‍, 10 മാഗസിനുകള്‍, 68 ലക്ഷം രൂപയും 51 ഹമാസ് കൊടികളും കണ്ടെടുത്തു.
വിദേശ ഏജന്റുകളുടെ നിര്‍ദേശപ്രകാരമാണ് കുറ്റവാളികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതെന്ന് എന്‍ഐഎ പറയുന്നു. നിയന്ത്രിത സ്ഫോടനത്തിനുള്ള ഉപകരണം നിര്‍മ്മിക്കുന്നതും ഇവരുടെ പ്രവര്‍ത്തനമാണ്. ഇതാണ് ഇന്ത്യയില്‍ സ്ഫോടനം നടത്താന്‍ അവര്‍ ഉപയോഗിക്കുക.
ഐഎസ്ഐഎസ് എന്ന ആഗോളഭീകരസംഘടന ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പല ഭാഗങ്ങളിലും രഹസ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: