തായ്‌പേയ്: തായ്‌വാനിന് ചുറ്റും എട്ട് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി(പിഎല്‍എ) വിമാനങ്ങളും മൂന്നു പ്ലാന്‍ കപ്പലുകളും രാവിലെ ആറു മണിക്ക് യുടിസി കണ്ടെത്തിയതായി തായ്‌വാന്‍ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ എട്ടു വിമാനങ്ങള്‍ ഉണ്ടായിരുന്നെന്നും അതില്‍ ഒന്ന് തായ്‌വാനിലെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണില്‍ പ്രവേശിച്ചവെന്നും തായ്‌വാന്‍ വ്യക്തമാക്കി.
തായ്‌വാന്‍ സായുധ സേന സ്ഥിതിഗതികള്‍ നിരീക്ഷിച്ചതായും പ്രതികരിക്കാന്‍ ഉചിതമായ സേനയെ ചുമതലപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. തായ്‌വാന്‍ കടലിടുക്കിന്റെ മീഡിയന്‍ ലൈന്‍ കടന്നതിന് ശേഷം ചൊവ്വാഴ്ച കീലുങ്ങില്‍ നിന്ന് 63 നോട്ടിക്കല്‍ മൈല്‍ അകലെ ഏകദേശം 12,000 അടി ഉയരത്തില്‍ ഒരു പിആര്‍സിയുടെ ബലൂണ്‍ കണ്ടെത്തിയതായും തായ്‌വാനിലെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
8 PLA aircraft and 3 PLAN vessels around Taiwan were detected by 6 a.m.(UTC+8) today. 1 of the detected aircraft (KJ-500 AEW&C) had entered Taiwan’s SW ADIZ. #ROCArmedForces have monitored the situation and tasked appropriate forces to respond. pic.twitter.com/wK38XPbAuG
— 國防部 Ministry of National Defense, R.O.C. 🇹🇼 (@MoNDefense) December 20, 2023
ബുധനാഴ്ച പുലര്‍ച്ചെ കിഴക്കോട്ട് പോയ ബലൂണ്‍ അപ്രത്യക്ഷമായി. പിഎല്‍എ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി, തായ്‌വാന്‍ വിമാനങ്ങളും നാവിക കപ്പലുകളും അയച്ചിട്ടുണ്ട്. വ്യോമ പ്രതിരോധ മിസൈല്‍ സംവിധാനങ്ങളും വിന്യസിച്ചതായി തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 2020 സെപ്റ്റംബര്‍ മുതല്‍ ചൈന ഗ്രേ സോണ്‍ തന്ത്രങ്ങള്‍ ഉപയോഗിക്കുകയാണ്.
തായ്‌വാന്‍ പ്രദേശത്ത് സൈനിക വിമാനങ്ങളുടെയും നാവികസേനയുടെയും എണ്ണം ക്രമേണ വിപുലീകരിക്കുക നടപടിയാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും തായ്‌വാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം ഇതുവരെ 122 നാവിക സേനാ കപ്പലുകളും 182 സൈനിക വിമാനങ്ങളും തായ്‌വാനിലേക്ക് ചൈന അയച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: