സുരേഷ് ഗോപിയോടൊപ്പം അനൂപ് മേനോന് അഭിനയിച്ച സിനിമയാണ് ഡോള്‍ഫിന്‍. ഈ ചിത്രം ചെയ്തപ്പോഴുള്ള മറക്കാനാകാത്ത അനുഭവം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അനൂപ് മേനോന് മനസ് തുറന്നത്.
തന്റെ ചിത്രം നിന്നുപോകുമെന്ന അവസ്ഥയുണ്ടായപ്പോൾ സാമ്പത്തികമായി തുണയായത് സുരേഷ് ഗോപി ആണെന്ന് പറയുകയാണ് അനൂപ്.
“ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് അദ്ദേഹം പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ ശശി തരൂരിനെ പോലെയൊക്കെയുള്ള എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന് ആയേനെ സുരേഷ് ഗോപി എന്നും അനൂപ് മേനോൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: