ന്യൂദല്‍ഹി: മിസ്സിംഗ് സിഎം (#MissingCM കാണാതെപ്പോയ മുഖ്യമന്ത്രി) എന്ന ഹാഷ്ടാഗ് എക്സ് എന്ന സമൂഹമാധ്യത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയിലും വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ തമിഴ്നാട്ടിലെ ജില്ലകള്‍ കനത്ത മഴയിലും വെള്ളപ്പൊക്കക്കെടുതികളിലും നട്ടം തിരിയുമ്പോള്‍ അവിടെ ജനങ്ങള്‍ക്കിടയിലേക്ക് ആശ്വാസമായി എത്തേണ്ട മുഖ്യമന്ത്രി സ്റ്റാലിനെ കാണാനില്ല എന്ന രീതിയിലാണ് എക്സ് എന്ന സമൂഹമാധ്യമത്തില്‍ തമിഴ്നാട്ടുകാര്‍ പ്രതികരിച്ചത്.
പകരം ജനങ്ങളുടെ ഇടയിലേക്ക് ഓടിയെത്തിയ അണ്ണാമലൈയുടെ വീഡിയോയും വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്. ദല്‍ഹിയില്‍ നടന്ന ഇന്ത്യാമുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാനാണ് അവസാനിക്കാത്ത വെള്ളപ്പൊക്കക്കെടുതിയില്‍ നട്ടം തിരിയുന്ന തമിഴ്നാട് വിട്ട് സ്റ്റാലിന് ഓടിപ്പോയത്.
കോട്ടും സ്യൂട്ടുമണിഞ്ഞ് പ്രധാനമന്ത്രി മോദിയ്ക്കരികില്‍ തമിഴ്നാട്ടിന് വേണ്ടി വെള്ളപ്പൊക്കക്കെടുതികള്‍ക്ക് പണം ചോദിക്കുന്ന സ്റ്റാലിന്റെ ഫോട്ടോ പിന്നീട് വൈകുന്നേരം സമൂഹമാധ്യമങ്ങളില്‍ എത്തിയെങ്കിലും അപ്പോഴേക്കും സ്റ്റാലിനെതിരായ വിമര്‍ശനം വ്യാപകമായി നടന്നുകഴിഞ്ഞിരുന്നു.
മാത്രമല്ല, അണ്ണാമലൈയുടെയും സ്റ്റാലിന്റെയും രണ്ട് മുഖങ്ങളാണ് ജനങ്ങള്‍ ഇന്ന് കണ്ടത്. അണ്ണാമലൈ ഊണും ഉറക്കവുമില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഓടിയെത്തുന്ന അണ്ണാമലൈയും ജനങ്ങളില്‍ നിന്നും അകന്ന് തീരെ അപ്രധാനമായ ഇന്ത്യാമുന്നണി യോഗത്തില്‍ പങ്കെടുക്കുന്ന സ്റ്റാലിനെയും തമിഴ്നാട്ടുകാര്‍ വേറിട്ട് തിരിച്ചറിഞ്ഞ ദിവസമായിരുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: