കൊച്ചി : മാസങ്ങളായി പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് മണ്‍ചട്ടിയുമായി ഭിക്ഷ യാചിച്ച് തെരുവിലേക്ക് ഇറങ്ങി സമരം ചെയ്ത വയോധിക മറിയക്കുട്ടി ഹൈക്കോടതിയെ സമീപിച്ചു. അഞ്ചുമാസമായി പെന്ഷന് ലഭിക്കുന്നില്ലെന്ന് കാട്ടിയാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയത്.
ജൂലൈ മാസത്തെ പെന്‍ഷനാണ് ഇതുവരെ ലഭിച്ചത്. മാസം തോറും ലഭിക്കുന്ന 1600 രൂപയില്‍നിന്നാണ് മരുന്നുള്‍പ്പെടെ അവശ്യസാധനങ്ങള്‍ വാങ്ങിയിരുന്നത്.പെന്ഷന് കിട്ടാത്തതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്നും മറിയക്കുട്ടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും അടിമാലി പഞ്ചായത്തിന്റെയും വിശദീകരണം തേടി. ഹര്‍ജി മറ്റന്നാള്‍ വീണ്ടും പരിഗണിക്കും.കേന്ദ്ര വിഹിതം ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് പണം നല്കാന് കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
തുടര്‍ച്ചയായി പെന്ഷന് മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ ഭിക്ഷ യാചിച്ച് മറിയക്കുട്ടിയും അന്നക്കുട്ടിയും ഇറങ്ങി സമരം ചെയ്തിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെ അടിമാലി സര്‍വീസ് സഹകരണ ബാങ്ക് അധികൃതര്‍ നേരിട്ടെത്തി ഒരു മാസത്തെ ക്ഷേമ പെന്ഷന് നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: