കൊല്‍ക്കൊത്ത: കോണ്‍ഗ്രസ് പോലെ തൃണമൂല്‍ കോണ്‍ഗ്രസിലും മക്കള്‍ രാഷ്ട്രീയം,മക്കളൊന്നുമില്ലാത്ത മമത തന്റെ മരുമകന് അഭിഷേക് ബാനര്‍ജി തന്റെ പിന്‍ഗാമിയായിരിക്കുമെന്ന് പ്രഖ്യാപിച്ചു. മമതയ്ക്ക് ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയാവുക അഭിഷേക് ബാനര്‍ജിയായിരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് പ്രഖ്യാപിച്ചു. മമതയുടെ തീരുമാനം കുനാല്‍ ഘോഷ് വഴി അറിയിക്കുകയായിരുന്നു. 2036ന് ശേഷം മുഖ്യമന്ത്രിയുടെ ബാറ്റണ്‍ മമത മരുമകന് കൈമാറുമെന്നും വക്താവ് കുനാല്‍ ഘോഷ് പറഞ്ഞു.
2036 വരെ മുഖ്യമന്ത്രിസ്ഥാനത്ത് മമത തുടരുമെന്നും അത് കഴിഞ്ഞാല്‍ മരുമകന് അഭിഷേക് ബാനര്‍ജി മുഖ്യമന്ത്രിയാകുമെന്നും കുനാല്‍ ഘോഷ് പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ചുചുരയില് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഫെയില്‍ഡ് ഗോഡസ്സ്” (പരാജയപ്പെട്ട ദേവത) എന്ന പുസ്തകത്തില്‍ മമത ബാനര്‍ജി അഭിഭാഷകനായ രഞ്ജന്‍ ഘോഷിനെ വിവാഹം ചെയ്തതായി പറയുന്നു. പക്ഷെ ആ വിവാഹം അധികനാള്‍ നീണ്ടില്ല എന്നും പറയുന്നു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് ദീപക് ഘോഷ് ആണ് ഈ പുസ്തകം രചിച്ചത്. മമത ബാനര്‍ജിയുടെ മൂത്ത സഹോദരന് അമിത് ബാനര്‍ജിയുടെ മകനാണ് അഭിഷേക് ബാനര്‍ജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: