മൈസൂര്‍: മൈസൂരിലെ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടാനുള്ള കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് ബിജെപി എംഎല്‍എ. മൈസൂര്‍ മഹാരാജാവ് നല്‍വാഡി കൃഷ്ണരാജാ വോഡയാറിന്റെ പേരിടാന്‍ നേരത്തെ രേഖാമൂലം അംഗീകരിച്ചിരുന്നതാണെന്നും ബിജെപി എംഎല്‍എ പ്രതാപ് സിംഹ പറഞ്ഞു.
“2022 മെയില്‍ തന്നെ മൈസൂര്‍ വിമാനത്താവളത്തിന് കൃഷ്ണരാജ വോഡയാറിന്റെ പേരിടണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. അത് ഏതാണ്ട് സമ്മതിച്ചിരുന്നതുമാണ്.മുന്‍ ബിജെപി മന്ത്രിസഭായോഗം ഇത് സംബന്ധിച്ച് തീരുമാനിച്ചതാണ്. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ഇക്കാര്യം വ്യക്തമാക്കിയിരുന്നു” – പ്രതാപ് സിംഹ എംഎല്‍എ പറയുന്നു.
മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുവിന്റെ പേര് നല്‍കുന്നത് അപമാനിക്കുന്നതിന് തുല്ല്യമാണ്. കേന്ദ്രസര്‍ക്കാര്‍ മൈസൂര്‍ വിമാനത്താവളത്തിന്റെ പേര് പ്രഖ്യാപിക്കാനിരിക്കുന്നതിനിടയിലാണ് വില കുറഞ്ഞ പ്രസ്താവനയുമായി കോണ്‍ഗ്രസ് ആശയക്കുഴപ്പമുണ്ടാക്കുന്നത്- പ്രതാപ് സിംഹ പറഞ്ഞു. മൈസൂര്‍ പ്രദേശത്തെ ഒരു പ്രത്യേക സമുദായത്തെ തൃപ്തിപ്പെടുത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ശ്രമിക്കുകയാണ്. യദുവംശത്തോട് സിദ്ധരാമയ്യയ്‌ക്ക് യാതൊരു സ്നേഹവുമില്ല. ആദ്യ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കാന്‍ ടിപ്പു ജയന്തി ആഘോഷിക്കാന്‍ സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. കൊഡവകളെയും മൈസൂരിലെ ജനങ്ങളെയും പ്രകോപിപ്പിക്കാനായിരുന്നു ഇത്. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഒരു സമുദായത്തെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരിയ്‌ക്കലും മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടാന്‍ അനുവദിക്കില്ല.- പ്രതാപ് സിംഹ എംഎല്‍എ വെല്ലുവിളിച്ചു.
ടിപ്പുസുല്‍ത്താനെ ചരിത്രപുരുഷനായി വാഴിച്ച് ഒരു സമൂദായത്തെ കയ്യിലെടുക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ ഉള്ളിടത്തോളം അതിന് അനുവദിക്കില്ല. മൈസൂരിലെയും കൊടകിലേയും ജനങ്ങളുടെ വികാരത്തെ മുറിവേല്‍പ്പിക്കാന്‍ സമ്മതിക്കില്ല. – പ്രതാപ് സിംഹ പറഞ്ഞു.
കോണ്‍ഗ്രസിലെ ഹുബ്ബളി-ധാര്‍വാഡ് (ഈസ്റ്റ്) എംഎല്‍എ പ്രസാദ് അബ്ബയ്യയാണ് മൈസൂര്‍ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന നിര്‍ദേശവുമായി മുന്നോട്ട് വന്നത്. ഇദ്ദേഹം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം കേന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: