തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കൊവിഡ് മരണം. കോഴിക്കോട് കുന്നുമല് വട്ടോളിയില്‍ കളിയാട്ടുപറമ്പത്ത് കുമാരന് (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂര്‍ പാനൂരില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് വ്യാപാരി മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കി. പാനൂര്‍ പാലക്കണ്ടിയിലെ 80 വയസുളള ആളാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണശേഷം പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: