ന്യൂദല്‍ഹി: കേന്ദ്രീയ വിദ്യാലയത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പൂര്‍വവിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചതായി എക്സില്‍ പ്രധാനമന്ത്രി കുറിച്ചു. അവരുടെ ശ്രദ്ധേയമായ നേട്ടങ്ങളെ ആഘോഷിക്കാനും അഭിനന്ദിക്കാനുമുള്ള അവസരമാണിതെന്നും മോദി പറഞ്ഞു.
‘വര്‍ഷങ്ങളായി, നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കിക്കൊണ്ട് നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. അക്കാദമിക മികവിനും വിദ്യാര്‍ത്ഥികളുടെ സമഗ്രവികസനത്തിനും അവര്‍ നല്കിയ സംഭാവന തീര്‍ച്ചയായും പ്രശംസനീയമാണ്,’ അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
2023 ഏപ്രിലിലെ കണക്കനുസരിച്ച്, ഭാരതത്തിലാകെ 1,253 സ്കൂളുകളും കാഠ്മണ്ഡു, മോസ്കോ, ടെഹ്റാന് എന്നിവിടങ്ങളില്‍ ഓരോ സ്കൂളുകള്‍ വീതവും പ്രവര്‍ത്തിക്കുന്നുണ്ട്.
ഭാരതത്തിലെ ഏറ്റവും വലിയ സ്കൂളുകളുടെ ശൃംഖലയാണിത്. ലോകത്തിലെ ഏറ്റവും വലിയ സ്കൂളുകളുടെ ശൃംഖലകളില്‍ ഒന്നുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: