ടെല്‍ അവീവ്: ഗാസയിലെ ഭീകര സംഘടനയായ ഹമാസിനെതിരായ ആക്രമണം തുടരുകയാണെന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കരയിലും വായുവിലും 250 വ്യത്യസ്ത ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയതായും ഐഡിഎഫ് (ഇസ്രായേല്‍ പ്രതിരോധ സേന) റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ പ്രദേശത്തേക്ക് റോക്കറ്റ് ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരവാദ സംഘത്തെയും വധിച്ചതായി സൈന്യം വ്യക്തമാക്കി. കൂടാതെ, ബോര്‍ഡര്‍ ഗാര്‍ഡ് കോര്‍പ്സിന്റെ 636ാമത് ഇന്റലിജന്‍സ് കളക്ഷന്‍ ബറ്റാലിയനിലെ സൈനികരുമായി സഹകരിച്ച് ബിസ്ലയുടെ (കോംബാറ്റ് ട്രെയിനിംഗ് സ്കൂള്‍) ഡിവിഷണല്‍ കോംബാറ്റ് ടീമിലെ ഐഡിഎഫിന്റെ സേന, സജയ്യ പ്രദേശത്ത് (വടക്കന്‍ ഗാസ) ഒരു ഭീകരവാദ സംഘത്തെ കണ്ടെത്തി.
ഇവരും റോക്കറ്റ് ആക്രമണത്തിന് പദ്ധതിയിടുകയായിരുന്നുവെന്ന് ഇസ്രായേല്‍ അറിയിച്ചു. എയര്‍ഫോഴ്സ് വിമാന നടത്തിയ ആക്രമണത്തില്‍ ഈ ഭീകരരെ വധിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: