പാരീസ്: ഫ്രാന്‍സിലെ ഏറ്റവും വലിയ മുസ്ലീം സ്കൂളിനുള്ള സാമ്പത്തിക സഹായം നിര്‍ത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തീരുമാനിച്ചു. സ്കൂളിന്റെ ഭരണ പരാജയവും പഠനരീതികളിലെ ദുരൂഹതയുമാണ് പ്രധാന കാരണം. ഇസ്ലാമിസ്റ്റുകള്‍ക്കെതിരായ നടപടികളുടെ ഭാഗമാണിതും.
ഫ്രാന്‍സിന്റെ തെക്കന്‍ നഗരമായ ലൈലെയിലുള്ള ആവ്റോസ് എന്ന, 2003 മുതലുള്ള വിദ്യാലയത്തിനാണ് ധനസഹായം അവസാനിപ്പിക്കുന്നത്. 800 ലേറെ കുട്ടികളാണ് ഇവിടെയുള്ളത്. പൊതു സിലബസിനു പുറമേ മതപഠനവും ഇവിടെയുണ്ട്. ഫ്രഞ്ച് മൂല്യങ്ങള്‍ക്ക് നിരക്കാത്ത തരത്തിലുള്ള വിദ്യാഭ്യാസമാണ് ഇവിടെ നല്‍കുന്നതെന്ന് സര്‍ക്കാര്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു.
2015ലെ ഭീകരാക്രമണങ്ങള്‍ക്കു ശേഷം ഫ്രഞ്ച് സര്‍ക്കാര്‍ ഇസഌമിസ്റ്റുകള്ക്ക് എതിരെ കടുത്ത നടപടിയാണ് എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒരു ഇമാമിനെ രാജ്യത്തു നിന്ന് പുറത്താക്കി. സപ്തംബറില്‍ ഫ്രാന്‍സിലെ വിദ്യാലയങ്ങളില്‍ ഹിജാബ് വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: