ജയ്പൂര്‍ : രാജസ്ഥാനില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തിയ ബി ജെ പി മുഖ്യമന്ത്രിയായി ഭജന്‍ ലാല്‍ ശര്‍മ്മയെ നിശ്ചയിച്ചു.
ദിയകുമാരി, പ്രേം ചന്ദ് ഭൈരവ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും.
56 കാരനായ ശര്‍മ്മ ജയ്പൂരിലെ സംഗനേര്‍ അസംബ്ലിയില്‍ നിന്ന് ആദ്യമായാണ് നിയമസഭയിലെത്തുന്നത്.കോണ്‍ഗ്രസിലെ പുഷ്‌പേന്ദ്ര ഭരദ്വാജിനെ 48,081 വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
#WATCH | BJP central observers for Rajasthan, Rajnath Singh, Vinod Tawde, Saroj Pandey along with Union Minister Pralhad Joshi, BJP leaders CP Joshi, Vasundhara Raje and other leaders at the BJP office in Jaipur. pic.twitter.com/ek4RXxyyq5
— ANI (@ANI) December 12, 2023
നിയമസഭാ കക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ മൂന്ന് നിരീക്ഷകരുണ്ടായിരുന്നു. വിനോദ് തവ ്‌ദെ, സരോജ് പാണ്ഡേ എന്നിവരാണ് മറ്റ് രണ്ട് നിരീക്ഷകര്‍.
രാജസ്ഥാനില്‍ വോട്ടെടുപ്പ് നടന്ന 199 സീറ്റില്‍ 115ലും ബിജെപി വിജയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: