കറാച്ചി: പാകിസ്ഥാന്റെ ടെസ്റ്റ് ബാറ്റര്‍ ആസാദ് ഷഫീഖ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 37കാരനായ താരം 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പാകിസ്ഥാന്റെ നെടുന്തൂണായി നിലകൊണ്ട താരമാണ്.
പാകിസ്ഥാന് വേണ്ടി 77 രാജ്യാന്തര ടെസ്റ്റുകള്‍ കളിച്ച ആസാദ് 38.19 ശരാശരിയില്‍ 4,660 റണ്‍സെടുത്തിട്ടുണ്ട്. 12 സെഞ്ചുറികളും 27 അര്‍ദ്ധസെഞ്ചുറികളും ഉള്‍പ്പെടുന്നതാണ് താരത്തിന്റെ കരിയര്‍. ക്രിക്കറ്റ് കളിക്കുമ്പോഴുള്ള അതേ ആനന്ദത്തോടും അത്ഭുതത്തോടും കൂടിയാണ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ എന്റെ ഫിറ്റ്നസ് പരിഗണിക്കുമ്പോള്‍ പുതിയ തീരുമാനത്തിലേക്ക് കടക്കുന്നതെന്ന് താരം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: