പണത്തിന്റെ പലിശനിരക്ക് കൂട്ടുന്ന പ്രശ്നമില്ലെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തല്ക്കാലം പണപ്പെരുത്തിലാണ് ശ്രദ്ധയുന്നൂകയെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ച്ചയായി അഞ്ചാം തവണയാണ് പണത്തിന്റെ പലിശനിരക്ക് കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. അത് തെറ്റായി വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. പണപ്പെരുപ്പനിരക്കിന്റെ കാര്യത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ശുഭകരമാണെങ്കിലും അതിന് മുന്‍കരുതല്‍ നല്‍കുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. നവമ്പറില്‍ 4.87 ശതമാനം മാത്രമായിരുന്നു പണപ്പെരുപ്പത്തിന്റെ തോത്സ ഇത് സുരക്ഷിതമായ നിരക്കാണ്. – അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളിലെ മികച്ച പ്രകടനവും ഒക്ടോബര്‍, നവമ്പര്‍ മാസത്തിലെ പണപ്പെരുപ്പത്തോതിലെ മെച്ചപ്പെട്ട നിലയും കാരണം നടപ്പു സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച എന്ന തീരുമാനം ശരിയല്ലെന്നും കൂടുതല്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുമെന്നും റിസര്‍വ്വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പേരേര പറഞ്ഞു. ആഗോള സമ്പദ് വ്യവസ്ഥ അങ്ങേയറ്റം മാറിമറിയുന്ന സ്ഥിതിയാണെന്നും എന്തും ഏത് നിമിഷവും സംഭവിച്ചേക്കാമെന്ന ആശങ്കയുണ്ടെന്നും അതിനാല്‍ കരുതിയിരിക്കണമെന്നും ഈ ശുഭാപ്തിവിശ്വാസപ്രകടനത്തിന് പ്രതികരണമെന്നോണം ശക്തികാന്ത ദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: