ചങ്ങനാശ്ശേരി: കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള കോട്ടയം കുറിച്ചി നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന് ആശുപത്രി കെട്ടിടം, പ്രിന്‍സിപ്പലിന് വേണ്ടി റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സ്, മറ്റ് ഇതര വികസന പ്രവര്‍ത്തങ്ങള്‍ക്കുമായി 249 കോടിയുടെ മാസ്റ്റര്‍ പ്ലാനിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി.
തിരുവല്ല കറ്റോട് ശുദ്ധജല പ്ലാന്റില്‍ നിന്ന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെള്ളം എത്തിക്കാന്‍ 5.11 കോടിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. ഇതിന് ആയുഷ് മന്ത്രാലയം 2 കോടി 50 ലക്ഷം നല്കി. ആവശ്യത്തിന് വെള്ളമെത്തിക്കാന്‍ കഴിഞ്ഞാല്‍ 249 കോടി രൂപയുടെ നിര്‍മാണം ഉടന്‍ തുടങ്ങും.
ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വികസനത്തിന് 1.7 ഏക്കര്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. 7.5 ഏക്കര്‍ കൂടി ലഭ്യമായിട്ടുണ്ട്. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി 21 കോടിയുടെ ബഹുനില മന്ദിരത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: