ചെന്നൈ: ഡിഎംകെ പിന്തുടരുന്നത് ഹിറ്റ്ലറുടെ ആശയങ്ങളാണെന്നും ആ പാര്‍ട്ടിയെ തമിഴ്നാട്ടില്‍ നിന്ന് തുടച്ചുനീക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ, അണ്ണാമലൈ.
ബിജെപിയെ വിജയിപ്പിച്ച സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് പരിഹസിച്ച ഡിഎംകെ എംപി സെന്തില്‍ കുമാര്‍ സ്ഥിരമായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നയാളാണ്. അയാള്‍ മാപ്പ് പറയുന്നത് കൊണ്ട് കാര്യമില്ല. അവരുടെ പാര്‍ട്ടിയില്‍ ആഴത്തില്‍ വേരൂന്നിയ മാനസികാവസ്ഥയുടെ പ്രതിഫലനമാണത്. ഭാരതത്തിന് യോജിച്ചതല്ല ഡിഎംകെയുടെ നയവും നിലപാടുകളുമെന്ന് അണ്ണാമലൈ എഎന്‍ഐയോട് പറഞ്ഞു.
രാജ്യത്തിന്റെ സംസ്കാരത്തെക്കുറിച്ച് ബോധമില്ലാത്ത ഇത്തരം ആളുകളാണ് കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡി മുന്നണിയിലുള്ളതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. തോല്‍വിയില്‍ നിന്ന് ഒരു പാഠവും അവര്‍ പഠിച്ചിട്ടില്ല. സമനില തെറ്റിയ നിലയിലാണ് കോണ്‍ഗ്രസും അവരുടെ മുന്നണിയിലെ പാര്‍ട്ടികളും. ചിലപ്പോള്‍ വോട്ടിങ് മെഷീനെ കുറ്റം പറയും. മറ്റ് ചിലപ്പോള്‍ രാജ്യത്തെ തന്നെ അപഹസിക്കും. ഹിന്ദുത്വത്തെയും സനാതനധര്‍മ്മത്തെയും അധിക്ഷേപിക്കുകയാണ് അവരുടെ രീതി, അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: