ന്യൂദല്‍ഹി: ഡിഎംകെ നേതാക്കള്‍ക്ക് പിന്നാലെ സനാതനവിശ്വാസങ്ങള്ക്കും ക്ഷേത്രങ്ങള്‍ക്കും എതിരെ ആം ആദ്മി പാര്‍ട്ടിയും. ദല്‍ഹിയിലെ മുന്‍മന്ത്രിയും ആപ്പ് എംഎല്‍എയുമായ രാജേന്ദ്രപാല്‍ ഗൗതമാണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
ക്ഷേത്രങ്ങളില്‍ ദളിത് പെണ്‍കുട്ടികള്‍ മാനഭംഗം ചെയ്യപ്പെടുമെന്നും അതുകൊണ്ട് ക്ഷേത്രങ്ങളില്‍ പോകുന്നത് അവസാനിപ്പിക്കണമെന്നുമാണ് രാജേന്ദ്രപാലിന്റെ ആഹ്വാനം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡി മുന്നണിയിലെ ഘടകകക്ഷികളാണ് ഡിഎംകെയും ആംആദ്മി പാര്‍ട്ടിയും. രാജേന്ദ്രപാലിന്റെ പ്രസംഗം അടങ്ങിയ വീഡിയോ എക്സില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്. സോനേപതിലെ ലഹ്റാദ ഗ്രാമത്തില്‍ ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ക്ഷേത്രങ്ങളില്‍ പോകുന്നത് ദളിതര്‍ അവസാനിപ്പിക്കണമെന്ന് അയാള്‍ പറയുന്നത്. ഹിന്ദു ദൈവങ്ങളെയും ഹിന്ദുവിശ്വാസങ്ങളെയും ബഹിഷ്കരിക്കണമെന്ന് പറഞ്ഞ് നേരത്തെയും വിവാദം സൃഷ്ടിച്ച ആളാണ് രാജേന്ദ്രപാല്‍ ഗൗതം.
ഹനുമാന് ഭക്തനെന്ന് സ്വയം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഇയാളെ പാര്‍ട്ടിയില്‍ നിന്നും എംഎല്‍എ സ്ഥാനത്തുനിന്നും പുറത്താക്കുമോ എന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: