ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും മികച്ചതാണെന്നും എല്ലാ വിഭാഗങ്ങളും ഗണ്യമായി വളരുകയാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. രാജ്യസഭയില്‍ രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ഈ വര്‍ഷം പ്രത്യക്ഷ നികുതി പിരിവില്‍ 21.82 ശതമാനം വളര്‍ച്ചയുണ്ടായെന്നും പ്രതിമാസ ചരക്ക് സേവന നികുതി പിരിവ് 1.6 ലക്ഷം കോടി രൂപയായെന്നും ധനമന്ത്രി പറഞ്ഞു. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള ചരക്ക് സേവന നികുതി സമാഹരണം ഉയര്‍ന്നതാണെന്നും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി ഇന്ത്യ തുടര്‍ച്ചയായി വളര്‍ച്ച നിലനിര്‍ത്തിയെന്നും അവര്‍ പറഞ്ഞു. ഇതേ പാദത്തില്‍ ലോകത്തിലെ മൂന്നാമത്തെയും നാലാമത്തെയും വലിയ സമ്പദ്വ്യവസ്ഥകള്‍ ചുരുങ്ങുകയുണ്ടായി.
കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് മന്ത്രി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉത്പാദന ബന്ധിത പ്രചോദന പദ്ധതികളും കാരണം ഉല്‍പ്പാദന മേഖലയും ഇപ്പോള്‍ സമ്പദ്വ്യവസ്ഥയില്‍ ഗണ്യമായ സംഭാവന നല്‍കുന്നുവെന്ന് സീതാരാമന്‍ അറിയിച്ചു.
തൊഴിലില്ലായ്മ നിരക്ക് 2017-18 ലെ 17.8 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറഞ്ഞു. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: