കൊല്ലം: കരുനാഗപ്പള്ളിയിൽ കെഎസ്ഇബിയുടെ അലൂമിനിയം കമ്പി മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ. മൈനാഗപ്പള്ളി, പവിത്രം വീട്ടിൽ പത്മകുമാർ (42), മൈനാഗപ്പള്ളി കുറ്റി അടക്കതിൽ സലീം (43), ശാസ്താംകോട്ട, തയ്യ് വിള കിഴക്കതിൽ മുഹമ്മദ് ഷാഫി (40) എന്നിവരാണ് കരുനാഗപ്പള്ളി പിടിയിലായത്. 15,000 രൂപ വില വരുന്ന കമ്പിയാണ് മോഷ്ടിച്ചത്.
ഇലക്ട്രിക് ലൈനുകളുടെ അറ്റകുറ്റപ്പണിയ്ക്ക് വേണ്ടി കെഎസ്ഇബി ജീവനക്കാർ കൊണ്ടുവന്നതായിരുന്ന രണ്ട് റോൾ അലുമിനിയം കമ്പികൾ. ഇവ താത്കാലികമായി സൂക്ഷിച്ചിരുന്ന ഇടത്ത് നിന്നാണ് മോഷണം പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: