ന്യൂദല്‍ഹി: മൂന്നു സംസ്ഥാനങ്ങളില്‍ കൂടി അധികാരത്തില്‍ എത്തിയതോടെ ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 12. നാലിടങ്ങളില്‍ എന്‍ഡിഎയും. അങ്ങനെ ആകെ 16 സംസ്ഥാനങ്ങള്‍.
- ബിജെപി ഭരിക്കുന്നവ: ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, ആസാം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ്.
- എന്‍ഡിഎ ഭരിക്കുന്നവ: മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം.
- കോണ്‍ഗ്രസ് ഭരിക്കുന്നവ: കര്‍ണാടക, ഹിമാചല്‍പ്രദേശ്, തെലങ്കാന.
ബിഹാറിലും ഝാര്‍ഖണ്ഡിലും നിതീഷ് കുമാറിന്റെ ജെഡിയു ഹേമന്ദ് സോറന്റൈ ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച എന്നിവരുമായി കോണ്‍ഗ്രസ് അധികാരം പങ്കിടുന്നുണ്ട്. ആപ്പ് രണ്ടിടങ്ങളില്‍ ദല്‍ഹി, പഞ്ചാബ്. കേരളം (എല്‍ഡിഎഫ്), തമിഴ്നാട് (ഡിഎംകെ), വൈഎസ്ആര്‍ കോണ്‍ഗ്രസ് (ആന്ധ്ര), ബംഗാള്‍ (തൃണമൂല്‍), ഒഡീഷ (ബിജെഡി) മിസോറാം (ഇസഡ്എംപി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: