ശബരിമല: പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന സന്ദേശം നല്കി പ്ലാസ്റ്റിക് വിമുക്ത യാത്രയായി സന്നിധാനത്തെത്തിയതാണ് ബെംഗളൂരു ശ്രീ ധര്‍മ്മ ശാസ്താ അയ്യപ്പ സേവാ സമിതി സംഘം. പെരിയസ്വാമി ആര്. ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ എത്തിയ 40 അംഗമാണ് പൂങ്കാവനം മാലിന്യ മുക്തമാക്കി സുരക്ഷിക്കുന്നതിനു തങ്ങളെക്കൊണ്ടാകുന്ന സേവനം ചെയ്യുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് വര്‍ജിത ഇരുമുടിക്കെട്ടുകളുമായി സന്നിധാനത്തെത്തിയത്.
മഞ്ഞള്‍, കുങ്കുമം, ചന്ദനം, അഗര്‍ബത്തി, വിഭൂതി, കര്‍പ്പൂരം, അവല് മലര്, വെള്ള- ഓറഞ്ച് കല്ല് പഞ്ചസാര, കശുവണ്ടിപ്പരിപ്പ്, ഡ്രൈ ഫ്രൂട്ട്സ്/ഈന്തപ്പഴം തുടങ്ങി എല്ലാ പൂജാ സാധനങ്ങളും പേപ്പര്‍ പൗച്ചുകളിലാണവര്‍ പായ്ക്കു ചെയ്തിരിക്കുന്നത്. തുണി സഞ്ചികളും, വെള്ളം കുടിക്കുന്നതിനു സ്റ്റീല്‍ ടംബ്ലറുകളുമായാണ് എത്തിയത്.
ബെംഗളൂരുവിലെ അയ്യപ്പസേവാസംഘങ്ങളിലെല്ലാം ഈ സന്ദേശമെത്തിച്ചു പ്ലാസ്റ്റിക് രഹിത പൂങ്കാവനമാക്കുന്നതില്‍ തങ്ങളും ഭാഗഭാക്കാകുമെന്നും പെരിയസ്വാമി ആര്. ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: