കൊച്ചി: നവകേരള സദസില്‍ ഐഎഎസുകാരുള്പ്പെടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അടുത്ത ബുധനാഴ്ച്ചയ്ക്കകം വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശം.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സര്‍ക്കാരിന്റെ ഉത്തരവ് എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഐഎഎസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും നവകേരള സദസില്‍ സജീവമായി പങ്കെടുക്കുന്നത് വിലക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ പരിപാടിയായി നവകേരള സദസ് മാറിയെന്നും ചൂണ്ടിക്കാട്ടുന്നു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: