ടെല്‍ അവീവ്: ഇസ്രായേല്‍ ഗാസ മുനമ്പിലെമ്പാടും ഗ്രൗണ്ട് ഓപ്പറേഷന്‍ വ്യാപിപ്പിക്കാന്‍ തുടങ്ങിയതായി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഗാസ മുനമ്പില്‍ ഉടനീളം ഹമാസിന്റെ ശക്തികേന്ദ്രങ്ങള്‍ക്കെതിരായ ഗ്രൗണ്ട് ഓപ്പറേഷന്‍ ഐഡിഎഫ് പുനരാരംഭിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുവെന്ന് ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി ഞായറാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഭീകര ആസ്ഥാനങ്ങള്‍, ആയുധ നിര്‍മ്മാണ കേന്ദ്രങ്ങള്‍, ഭീകര തുരങ്കങ്ങള്‍, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയ്‌ക്കെതിരായ വ്യോമാക്രമണങ്ങള്‍ കര ഓപ്പറേഷനെതിരായ ഭീഷണികളെ പരിമിതപ്പെടുത്തുന്നുവെന്ന് ഐഡിഎഫ് വക്താവ് പറഞ്ഞു. കരസേനയ്‌ക്ക് വ്യോമസേന നല്‍കുന്ന സഹായത്തിന്റെ പ്രാധാന്യവും വ്യക്തമാക്കി.
ഞങ്ങളുടെ നയം വ്യക്തമാണ് ഞങ്ങളുടെ പ്രദേശത്തിന് നേരെ ഉയര്‍ത്തുന്ന ഏത് ഭീഷണിയെയും ഞങ്ങള്‍ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, കളിസ്ഥലങ്ങള്‍, പള്ളികള്‍ എന്നിവയ്‌ക്ക് സമീപമോ അകത്തോ സ്ഥിതി ചെയ്യുന്ന ഹമാസിന്റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്കുള്ള 800ലധികം ഷാഫുകളില്‍ 500 എണ്ണം ഐഡിഎഫ് സൈന്യം ഇല്ലാതാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: